HOME
DETAILS
MAL
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്
backup
July 18 2020 | 03:07 AM
പാറ്റ്ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തുമായി പ്രതിപക്ഷ പാര്‍ട്ടികള്‍.
കൊവിഡ് വ്യാപനത്തിന്റെ ഈ വര്‍ഷം നടത്തുന്ന തെരഞ്ഞെടുപ്പില്‍ കൃത്യത ഉറപ്പുവരുത്തണമെന്നാണ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് സംയുക്തമായി കത്തയച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ജനങ്ങള്‍ എത്രമാത്രം അതുമായി ബന്ധപ്പെടുമെന്ന് കാണേണ്ടിയിരിക്കുന്നെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനും ഇപ്പോള്‍ കൊവിഡ് സുരക്ഷയ്ക്കുമായി തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമായ കരുതലുകള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കത്തില്‍ പറയുന്നു.
നേരത്തെ, കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പുറമേ 65 വയസ് പിന്നിട്ടവര്‍ക്കും പോസ്റ്റല്‍ ബാലറ്റുപയോഗിച്ച് വോട്ടുചെയ്യാമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം വിവാദമായിരുന്നു.
ഇതില്‍ ക്രമക്കേടുകള്‍ക്കു സാധ്യതയുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്ന് 65 വയസിനു മുകളിലുള്ളവര്‍ക്കു പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കാമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന് പിന്‍വലിക്കുകയും ചെയ്തിരുന്നു.
ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഡിജിറ്റല്വല്ക്കരിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ എതിര്‍ത്തും പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 13 കോടി ജനസംഖ്യയുള്ള ബിഹാറില്‍ 7.5 കോടിയിലേറെ പേര്‍ക്കു വോട്ടവകാശവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."