മുജീബിന്റെ മോചനത്തിന് കൂട്ടായ്മ രൂപീകരിച്ചു
റിയാദ്: വാഹനാപകടത്തെ തുടര്‍ന്ന് പിഴയിനത്തിലുള്ള 1.9 കോടി രൂപ നല്‍കാന്‍ കഴിയാത്തതിനാല്‍ ജയിലില്‍ കഴിയുന്ന മുജീബിന്റെ മോചനത്തിനായി ജിദ്ദയില്‍ സഹായ കൂട്ടായ്മ രൂപീകരിച്ചു. നാട്ടുകാരും രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖരും ബന്ധുക്കളും കൂടിയാണ് സഹായ കൂട്ടായ്മ രൂപീകരിച്ചത്. പണം അടക്കാന്‍ കഴിയാത്തതിനാല്‍ ഒരു വര്‍ഷത്തോളമായി കോഴിക്കോട് മുക്കം കാരമൂല സ്വദേശിയായ മുജീബ് ജയിലില്‍ കഴിയുകയാണ്.
ജയില്‍ മോചനത്തിനും നഷ്ടപരിഹാരത്തിനുമായുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയും ഗള്‍ഫിലെ മറ്റു ഭാഗങ്ങളിലും കൂട്ടായ്മകള്‍ രൂപീകരിക്കുകയുമാണ് സമിതിയുടെ ലക്ഷ്യം.ഡോ. ാവുങ്ങല്‍ മുഹമ്മദ് ചെയര്‍മാനും, അബ്ദുല്‍ ഹഖ് തിരൂരങ്ങാടി ജനറല്‍ കണ്‍വീനറും അബ്ദുറഹ്മാന്‍ ഫിനാന്‍സ് കോ- ഓഡിനേറ്ററുമാണ്. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി വെള്ളിയാഴ്ച്ച ഷറഫിയയില്‍ വിപുലമായ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടണ്ട്. യോഗത്തില്‍ പ്രാദേശിക സംഘടനാ പ്രതിനിധികള്‍ , കല, സാഹിത്യ, സാമൂഹിക രംഗത്തെ മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. മുജീബിന്റെ വാര്‍ത്ത വിശദമായി നേരത്തെ ഏപ്രില്‍ 14ന് 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുജീബിന്റെ മോചനത്തിനായി നാട്ടിലും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭ്യമാക്കാന്‍ സമിതികള്‍ ശ്രമം തുടങ്ങിയിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."