സാക്കിര്‍ നായിക് സമാധാന സന്ദേശവാഹകന്: ദിഗ്വിജയ് സിങ്
പൂനെ: സാക്കിര്‍ നായിക് സമാധാന സന്ദേശവാഹകനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ബി.ജെ.പി ഇസ്ലാമിനെ ഭീകരവാദവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പ്രമുഖ ഇസ്ലാമിക മതപ്രഭാഷകന് സാക്കിര്‍ നായിക് ഇസ്ലാമിന്റെ യഥാര്‍ഥ മുഖമാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാക്കിര്‍ നായിക്കിനെതിരേ വാളോങ്ങുന്നവര്‍ എന്തുകൊണ്ട് വിദ്വേഷവും വര്‍ഗീയതയും പ്രസംഗിക്കുന്ന ബി.ജെ.പി നേതാക്കളായ സാക്ഷിമഹാരാജ്, യോഗി ആദിത്യനാഥ്, സ്വാധി പ്രാചി എന്നിവര്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
2012ല്‍ സാക്കിര്‍ നായിക്കും താനും വേദി പങ്കിട്ടിരുന്നുവെന്നും സാമുദായിക സൗഹാര്ദത്തെക്കുറിച്ചാണ് അദ്ദേഹം അന്ന് പ്രസംഗിച്ചതെന്നും ദിഗ് വിജയ് സിങ് പറഞ്ഞു. സാക്കിര്‍ അപകടകാരിയും വര്‍ഗീയ വാദിയുമാണെങ്കില് എന്തുകൊണ്ടാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയില്‍ അദ്ദേഹത്തിനെതിരേ നടപടിയെടുക്കാത്തതെന്നും ദിഗ് വിജയ് സിങ് ചോദിച്ചു. സിമിയെയും ബജ്റംഗ് ദളിനെയും നിരോധിക്കാന്‍ ആദ്യമായി മുന്‍കൈയെടുത്തത് താന്‍ മന്ത്രിയായിരുന്ന സമയാത്താണെന്നും സിങ് പറഞ്ഞു. എന്നാല്‍ പിന്നീടു വന്ന സര്‍ക്കാര്‍ നിരോധനം മാത്രം തുടരുകയും ബജ്റംഗ് ദളിനെതിരേ ഒന്നും ചെയ്യാതിരിക്കുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."