ഹരിത കേരളം: വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണം
കണ്ണൂര്‍: മാലിന്യ സംസ്‌ക്കരണം, ജലസംരക്ഷണം തുടങ്ങി ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ വിജയിക്കണമെങ്കില്‍ വിവിധ വകുപ്പുകളും ഏജന്‍സികളും തമ്മില്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും അതിന് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്. ജലാശയങ്ങളെയും നിരത്തുകളെയും മാലിന്യമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് നടന്ന ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ പരിസരങ്ങളെയും ജലാശയങ്ങളെയും മലിനമാക്കുന്നതില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് മുഖ്യപങ്കുവഹിക്കുന്നതെന്ന് ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സി. സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. സാധാരണക്കാര്‍ക്ക് വീട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നിയമം തലനാരിഴ ചീന്തി പരിശോധിച്ച് നടപ്പാക്കുന്നവര്‍ കൂറ്റന്‍ കെട്ടിടങ്ങളുടെ കാര്യത്തില്‍ കണ്ണ് ചിമ്മുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ടി.പി സുധാകരന്‍, എം.എസ് ഷീബ, കെ.പി ജയബാലന്‍, വി. ചന്ദ്രന്‍, അനിത കോയന്‍, ഇ.കെ സോമശേഖരന്‍ സംസാരിച്ചു. മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ്, നഗരാസൂത്രണം, നഗരപാലികാ ആക്ട്, പൊലിസ്, പൊതുജനാരോഗ്യ പരിപാലനം, ഭക്ഷ്യസുരക്ഷ, പഞ്ചായത്തി രാജ് എന്നീ നിയമങ്ങളിലെ സാധ്യതകളെയും അവ നടപ്പാക്കുന്നതിന്റെ പ്രായോഗികതയെയും കുറിച്ച് ക്ലാസുകളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."