മുതലപ്പൊഴി തീരത്ത് അദാനിയുടെ പോര്‍ട്ട് നിര്‍മാണത്തിന് തുടക്കം
പെരുമാതുറ: വിദേശികളും സ്വദേശികളും ഉള്‍പ്പെടെ ആയിരക്കണക്കിന് വിനോദ സഞ്ചാരികളുടെ ഇഷ്ട തീരമായിരുന്ന പെരുമാതുറ മുതലപ്പൊഴിതീരത്ത് അദാനിയുടെ പോര്‍ട്ട് നിര്‍മാണത്തിന് തുടക്കമായി. ഇതോടെ വര്‍ഷങ്ങളായി കടല്‍ കാഴ്ചയും സൗന്ദര്യവും മതിവരുവോളം ആസ്വാദിച്ചും കടല്‍ കാറ്റിന്റെ തലോടലേറ്റു വാങ്ങിയും ആയിരങ്ങള്‍ ഉല്ലസിച്ച തീരം ഇനി ഓര്‍മ്മയിലേക്ക് മറയും.
പെരുമാതുറക്കാര്‍ ഗോള്‍ഡന്‍ ബീച്ച് എന്ന് വിശേഷിപ്പിക്കുന്ന ഈ മനോഹരതീരം അദാനിയുടെ നിയന്ത്രണത്തിലാകും. എങ്കിലും ഇവിടത്തെ കടലോരവാസികള്‍ പുതിയ പ്രതീക്ഷകളിലും സ്വപ്നങ്ങളിലുമാണ്. മാസങ്ങള്‍ക്ക് മുന്‍പ് അദാനി സര്‍ക്കാറുമായി കരാറുണ്ടാക്കി വാര്‍ഫ് നിര്‍മാണത്തിന് മുതലപ്പൊഴിയിലെത്തിയെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടിരിന്നു. ഒടുവില്‍ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് സര്‍ക്കാരും അദാനി ഗ്രൂപ്പും നല്‍കിയ പുതിയ പ്രതീക്ഷകള്‍ക്ക് മുന്നില്‍ കഴിഞ്ഞയാഴ്ച വാര്‍ഫ് നിര്‍മാണം തുടങ്ങാന്‍ ജനം പച്ചക്കൊടി കാണിച്ചത്. നിലവില്‍ വാര്‍ഫ് നിര്‍മിക്കുന്നിടത്ത് നേരത്തെ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. അദാനി പെരുമാതുറ എത്തിയതോടെ ഇത് കുഴിച്ച് മൂടിയ അവസ്ഥയായിരുന്നു.
ടൂറിസം പദ്ധതി യഥാസ്ഥാനത്ത് തുടങ്ങണമെന്ന ആവിശ്യവുമായിട്ടായിരുന്നു ജനം പ്രധാനമായും സമരത്തിലിറങ്ങിയത്. വാര്‍ഫ് വരുന്നതോടെ ഭാവിയില്‍ ഉണ്ടാകുന്ന വന്‍വികസനവും അത് വഴി ഈ നാടിന് ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റവുംജനത്തെ ബോധ്യപെടുത്തിയും ഒപ്പം ടൂറിസം പദ്ധതി വാര്‍ഫ് നിര്‍മാണത്തിനൊപ്പം തുടക്കം കുറിക്കുമെന്നുമായിരുന്നു ഫിഷറീസ് മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ടൂറിസം പദ്ധതിക്ക് ഇനിയും തുടക്കം കുറിക്കാത്തത് തീരദേശ വാസികളെ ആശങ്കയിലാക്കിട്ടുണ്ട്. എന്തൊക്കെയായാലും ജനത്തിന്റെ പൂര്‍ണ പിന്‍തുണയോടെ വാര്‍ഫ് നിര്‍മാണം പുരോഗമിക്കുകയാണ്.
തീരം നിരപ്പാക്കുന്ന പ്രവര്‍ത്തനവും അത്യാവശ്യം റോഡുകളുടെയും നിര്‍മാണവുമാണ് നടന്ന് വരുന്നത്. ഇന്ന് കൊണ്ട് ഇത് കഴിയും. അടുത്ത ദിവസംമുതല്‍ പ്രധാന പണികള്‍ക്ക് തുടക്കമാകും. മുന്നൂറോളം തൊഴിലാളികളും കൂടാതെ ടെക്‌നീഷ്യന്‍മാര്‍, വിവിധ തലങ്ങളിലുള്ള എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം 24 മണിക്കൂറും നിര്‍മാണ പ്രവര്‍ത്തനത്തിലേര്‍പ്പെടും. ഒക്ടോബര്‍ ആദ്യവാരത്തോടു കൂടി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത്. ഒക്ടോബറില്‍ തന്നെ വാര്‍ഫില്‍ കൂറ്റന്‍ ബാര്‍ജ് എ ത്തുകയും കിളിമാനൂര്‍ നഗരൂര്‍ ഭാഗങ്ങളിലെ ക്വാറികളില്‍ നിന്നും ഇവിടെഎത്തുന്ന പാറകള്‍ കടല്‍ മാര്‍ഗം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിക്കുകയും ചെയ്യും. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിന് വേഗത കൂടുകയും ചെയ്യും.
മൂന്ന് വര്‍ഷമാണ് അദാനി ഈ വാര്‍ഫ് ഉപയോഗിക്കുന്നത്. അത് കഴിഞ്ഞാല്‍ സര്‍ക്കാറിന് കൈമാറും. ഇതോടു കൂടി ടൂറിസം മേഖലയിലും അതേപോലെ വ്യാപാര രംഗത്തും വന്‍ കുതിപ്പ് ഈ പ്രദേശത്ത് ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഈ വിശ്വാസത്തെ പൂര്‍ണമായും ഉള്‍കൊണ്ടിരിക്കുകയാണ് ഈ തീരദേശ ഗ്രാമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."