HOME
DETAILS
MAL
സന്തോഷത്തിന് സര്‍ക്കാര്‍ വകുപ്പ്
backup
July 17 2016 | 05:07 AM
ഭോപ്പാല്‍: മധ്യപ്രദേശില്‍ സന്തോഷത്തിന് വകുപ്പുംമന്ത്രിയും. സാധാരണ ജനങ്ങളുടെ ജീവിത സന്തുഷ്ടിക്കായാണ് പുതിയ വകുപ്പെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പറഞ്ഞു. സന്തോഷത്തിനായി വകുപ്പ് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്. ചൗഹാനു തന്നെയാണ് വകുപ്പിന്റെ ചുമതല. വകുപ്പിന് പ്രത്യേകം മന്ത്രിമാരുണ്ടാകില്ല. അയല്‍രാജ്യമായ ഭൂട്ടാനില്‍നിന്നാണ് ഈ ആശയം സ്വീകരിച്ചത്.
ചെയര്മാന് അധ്യക്ഷനായ കമ്മിറ്റിക്ക് ഒരു ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറുമുണ്ടാകും. പ്രതിവര്‍ഷം 3.80 കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കും. ചെയര്മാന് മാസം 1.50 ലക്ഷം രൂപയും ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് 1.25 ലക്ഷം രൂപയുമുണ്ടെന്നതാണ് സന്തോഷകരമായ മറ്റൊരു വാര്‍ത്ത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."