ഇ.വി.എം, ടെന്‍ഡേര്‍ഡ് ബാലറ്റ് വിതരണം ആരംഭിച്ചു
തിരുവനന്തപുരം: ഇ.വി.എം, ടെന്‍ഡേര്‍ഡ് ബാലറ്റ് വിതരണം ആരംഭിച്ചു. അച്ചടി പൂര്‍ത്തിയായ കാസര്‍കോട് മണ്ഡലത്തിലേക്കുള്ള ഇ.വി.എം, ടെന്‍ഡേര്‍ഡ് ബാലറ്റുകള്‍ ഇന്നലെ വിതരണം ചെയ്തു.
തിരുവനന്തപുരം സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസില്‍ അച്ചടിച്ച ബാലറ്റുകള്‍ പ്രസ് ഡയറക്ടര്‍ എ. മുരളീധരനില്‍ നിന്ന് കാസര്‍കോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ എസ്.എല്‍ സജികുമാര്‍ ഏറ്റുവാങ്ങി. കാസര്‍കോട്ടേക്കു മാത്രം 33,380 ബാലറ്റുകളാണ് തയാറാക്കിയത്. ഇതില്‍ 1,740 എണ്ണം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലേക്കുള്ളതാണ്. മലയാളത്തിനു പുറമെ കന്നട ഭാഷയും ബാലറ്റിലുണ്ട്.
20 മണ്ഡലങ്ങളിലേക്കായി 6,33,000 ഇ.വി.എം, ടെന്‍ഡേര്‍ഡ് ബാലറ്റുകളാണ് സെന്‍ട്രല്‍ പ്രസില്‍ അച്ചടിക്കുന്നത്. ഇത് അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം മണ്ഡലങ്ങളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകളും ഇവിടെയാണ് അച്ചടിക്കുന്നത്. ബാക്കിയുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ആറു ബ്രാഞ്ച് പ്രസുകളില്‍ അച്ചടിക്കും.
ഈ മാസം 13നുള്ളില്‍ എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റുകള്‍ വിതരണം ചെയ്യുമെന്ന് പ്രസ് സൂപ്രണ്ട് ഷീല എം.ജി പറഞ്ഞു. അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക വന്ന ദിവസം രാത്രി മുതലാണ് ബാലറ്റ് അച്ചടി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ഓരോ ഘട്ടത്തിലും തേടിയിരുന്നതായും സൂപ്രണ്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."