HOME
DETAILS
MAL
ചെളിയും മണ്ണും നീക്കിയില്ല: ബാരാപോളില്‍ വൈദ്യുതി ഉത്പാദനം വൈകും
backup
July 12 2018 | 20:07 PM
ഇരിട്ടി: കൂട്ടുപുഴ ബാരാപോള്‍ പദ്ധതിയില്‍ നിന്ന് വൈദ്യുതി ഉദ്പാദനം ഇനിയും വൈകും. മാക്കൂട്ടം ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപാച്ചിലില്‍ ഒഴുകിയെത്തിയ മണ്ണും മണലും ചെളിയും നീക്കം ചെയ്യാന്‍ പൂര്‍ണമായി സാധിച്ചിട്ടില്ല. കനത്ത മഴ ലഭിച്ചതോടെ പൂര്‍ണതോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കേണ്ട സമയത്താണ് ഉരുള്‍പൊട്ടല്‍ കാരണം പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചത്. ജെ.സി.ബി ഉപയോഗിച്ചാണ് ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ കൂറ്റന്‍ പാറകളും മരക്കഷണങ്ങളും ചെളിയും മണ്ണുംനീക്കം ചെയ്യുന്നത്. പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നതിനാല്‍ ബാരാപോളില്‍ നിലവില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."