ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ 23ന് നാടിന് സമര്‍പ്പിക്കും
ചവറ: സംസ്ഥാന തൊഴില്‍വകുപ്പിന്റെ കീഴിലുള്ള ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ 23നു മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. ഇന്നലെ സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തി ക്രമീകരണങ്ങള്‍ വിലയിരുത്തിയ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത് .
ഇന്‍സ്റ്റിറ്റ്യൂട്ടിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനമായി വികസിപ്പിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ലോകത്ത് എല്ലായിടത്തുമുള്ള സാങ്കേതികവിദ്യകള്‍ പുതിയ തലമുറയെ പരിശീലിപ്പിക്കാന്‍ സഹായകമായ കോഴ്‌സുകളാണ് ഇവിടെ നല്‍കുക. ഭൂരിഭാഗം കോഴ്‌സുകളും വിവരസാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. തൊഴില്‍വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സി (കേസ്)നാണു സ്ഥാപനത്തിന്റെ നിയന്ത്രണം. തൊഴില്‍ മേഖലയില്‍ നൈപുണ്യ വികസനം ഫലപ്രദമായി നടപ്പാക്കുന്നതിനു നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് കേസ്. സൊസൈറ്റി മുന്‍കൈയെടുത്താണു കോഴ്‌സുകളും മറ്റു ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ തലമുറയോടുള്ള പ്രതിബദ്ധത നിറവേറ്റാനാണ് ഇത്തരം സ്ഥാപനങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.
ആദ്യഘട്ടമായി ഏഴു കോഴ്‌സുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും കോഴ്‌സ് പൂര്‍ത്തിയാക്കുന്ന 60 ശതമാനത്തോളം പേര്‍ക്കു പ്ലേസ്‌മെന്റ് ഉറപ്പാക്കുമെന്നും കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സി(കേസ്) മാനേജിങ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു. യു.എല്‍.സി.സി.എസുമായി ചേര്‍ന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
എന്‍. വിജയന്‍ പിള്ള എം.എല്‍.എ, കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ സി. പ്രതാപ് മോഹന്‍ നായര്‍, സ്‌കില്‍ ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. എം.എസ് ബിന്ദു, യു.എല്‍.സി.സി.എസ് മാനേജിങ് ഡയറക്ടര്‍ എസ്. ഷാജി, വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ടി.പി സേതുമാധവന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."