കുളച്ചല്‍ തുറമുഖം: തമിഴ്നാടുമായി ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി കടന്നപള്ളി
ന്യൂഡല്‍ഹി: കുളച്ചല്‍ തുറമുഖവുമായി ബന്ധപ്പെട്ട് തമിഴ്നാടുമായി ഏറ്റുമുട്ടലിനില്ലെന്ന് തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. ആരോഗ്യകരമായ നിലയില്‍ കേരളത്തിന്റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കും.
പദ്ധതിയില്‍ ആശങ്ക അറിയിക്കാന്‍ പ്രധാനമന്ത്രിയെ കാണുന്നതില്‍ തീരുമാനമായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുളച്ചല്‍ തുറമുഖ പദ്ധതി വിഴിഞ്ഞത്തിനു ഭീഷണിയാകുമെന്ന കാര്യം കേന്ദ്രത്തെ ധരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കായാണു മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഡല്‍ഹിയിലെത്തിയത്.
പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഇന്നു വിളിച്ചുചേര്‍ത്ത കേരളത്തില്‍ നിന്നുള്ള എം.പി മാരുടെ യോഗത്തിന്റെ പ്രധാന അജന്‍ഡ കുളച്ചല്‍-വിഴിഞ്ഞം വിഷയമാണ്.
വിഴിഞ്ഞം പദ്ധതി മേഖലയില്‍നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെ പുതിയ പദ്ധതി വരുന്നത് ഇരു തുറമുഖങ്ങള്‍ക്കും ഗുണം ചെയ്യില്ല. എന്നാല്‍ തമിഴ്നാടുമായി എട്ടുമുട്ടലിനില്ലാതെതന്നെ പ്രശ്നം പരിഹരിക്കലാണ് കേരളത്തിന്റെ നിലപാടെന്നും മന്ത്രി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."