HOME
DETAILS

കൊട്ടാരക്കരയിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഭരണകൂടം നടപടിയെടുക്കണം: കൊടിക്കുന്നില്‍

  
backup
July 12 2018 | 20:07 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d

കൊട്ടാരക്കര: കൊട്ടാരക്കര കേന്ദ്രീകരിച്ച് ആര്‍.എസ്.എസും എസ്.ഡി.പി.ഐയും നടത്തിക്കൊണ്ടിരിക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് സമാധാന ജീവിതം ഉറപ്പുവരുത്താന്‍ ജില്ലാ ഭരണകൂടം നടപടിയെടുക്കണമെന്നു കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. 

കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റിലെ ഇറച്ചിവ്യാപാരം നടത്തുന്ന ആളുകളെ അക്രമിച്ചു പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആര്‍.എസ്.എസുകാരനായ ജവാന്റെ വീടിനു നേരെ അക്രമണം നടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഒരാഴ്ച കൊട്ടാരക്കര മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ പിന്‍വലിച്ചപ്പോള്‍ കഴിഞ്ഞദിവസം ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകാര്‍ കൊട്ടാരക്കരയില്‍ പ്രകടനം നടത്തുകയുണ്ടായി.
വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ നീയന്ത്രിക്കാന്‍ പൊലിസിനു കഴിയുന്നില്ല. ജില്ലയിലെ പൊലിസ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. വര്‍ഗീയതയുടെ പേരില്‍ അക്രമികള്‍ അഴിഞ്ഞാട്ടം നടത്തി ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യമാണു കൊട്ടാരക്കരയടക്കം ജില്ലയുടെ പലഭാഗത്തും നടക്കുന്നത്.
സമാധാന ജീവിതം ഉറപ്പുവരുത്താനും അക്രമികളെ കര്‍ശനമായി നേരിടാനുമുള്ള സംവിധാനം ജില്ലയില്‍ ഇല്ലാതെ വന്നിരിക്കുകയാണ്. വര്‍ഗീയ സംഘട്ടനങ്ങള്‍ മനഃപൂര്‍വം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ ഇരുവിഭാഗങ്ങളും ശ്രമിക്കുകയാണ്. ഇതിനു തടയിടണം.
എസ്.ഡി.പി.ഐയും ആര്‍.എസ്.എസും ആയുധങ്ങളെടുത്ത് അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് ജില്ലയില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ജില്ലയില്‍ ക്രമസമാധാനം തകര്‍ന്നതിന്റെ സൂചനകളാണ് കൊട്ടാരക്കരയിലെ അടുത്ത കാലത്ത് നടന്ന ഏറ്റുമുട്ടലുകളെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
ഇപ്പോള്‍ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ ഇരുഭാഗത്തു നിന്നും വീണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ കലക്ടര്‍ മുന്‍കൈയെടുത്ത് സമാധാന യോഗം വിളിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  18 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  18 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  18 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  18 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  18 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  18 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  18 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

International
  •  18 days ago
No Image

ഏതെങ്കിലും തരത്തില്‍ തളര്‍ത്താന്‍ നോക്കണ്ട, സരിന്‍ തിളങ്ങുന്ന നക്ഷത്രമെന്ന് എ.കെ ബാലന്‍

Kerala
  •  18 days ago
No Image

ഷാഹി ജുമാ മസ്ജിദ് സര്‍വേ: എതിര്‍പ്പുമായി ജനക്കൂട്ടം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്

National
  •  18 days ago