കുടിവെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടാവരുതെന്ന് നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലകളിലെ സ്ഥിതിഗതികള്‍ കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചീഫ് സെക്രട്ടറി വിലയിരുത്തി.
വാട്ടര്‍ അതോരിറ്റി, ജലസേചന വകുപ്പുകളുടെ എന്‍ജിനീയര്‍മാരെ ഉള്‍പ്പെടുത്തി ജില്ലകളില്‍ പ്രത്യേക ടീം രൂപീകരിക്കാന്‍ തീരുമാനമായി.സംസ്ഥാനത്ത് 306 തദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളം കിയോസ്‌കുകളില്‍ എത്തിച്ച് വിതരണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 20 പഞ്ചായത്തുകള്‍ മാത്രമാണ് തനത്,പ്ലാന്‍ ഫണ്ടിന്റെ അഭാവത്തില്‍ ജില്ലാ ഭരണകൂടത്തോട് സാമ്പത്തിക സഹായം തേടിയിരിക്കുന്നത്. ഇവരുടെ അപേക്ഷ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജലവിഭവ, ദുരന്തനിവാരണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."