വലിയകട മാര്‍ക്കറ്റ് ഇനി നിരീക്ഷണത്തില്‍; 16 കാമറകള്‍ സ്ഥാപിച്ചു
കൊല്ലം: വലിയകട മാര്‍ക്കറ്റ് ഇനി 24 മണിക്കൂറും കാമറക്കണ്ണുകളുടെ നിരീക്ഷണത്തില്‍. കോര്‍പറേഷന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് (കെ.സി.എം.എ) സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചത്. ഇതിന്റെ ഉദ്ഘാടനം ചാമക്കട പൊലിസ് ഔട്ട് പോസ്റ്റില്‍ നടന്ന ചടങ്ങില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഡോ. അരുള്‍ ആര്‍.ബി കൃഷ്ണ നിര്‍വഹിച്ചു. മാര്‍ക്കറ്റിലും പരിസരപ്രദേശങ്ങളിലുമായി 16 കാമറകളാണു സ്ഥാപിച്ചിരിക്കുന്നത്. മാര്‍ക്കുറ്റം പരിസരവും കൂടുതല്‍ സുരക്ഷിതമാക്കണമെന്ന ഉദ്ദ്യേശത്തിലാണു കാമറകള്‍ സ്ഥാപിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കാമറ സ്ഥാപിച്ചത് പൊലിസിനും കൂടുതല്‍ സഹായകരമാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചടങ്ങിനോടനുബന്ധിച്ച് നടന്ന വീല്‍ചെയര്‍ വിതരണം മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയതു. കെ.സി.എം.എ പ്രസിഡന്റ് എസ്. അബ്ദുല്‍ സലിം അധ്യക്ഷനായി.
ട്രാഫിക് സ്‌റ്റേഷനിലേക്കുള്ള ഇന്‍വര്‍ട്ടര്‍ ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് കൈമാറി. ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നുള്ള സൈക്കിള്‍ വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജനും പഠനോപകരണ വിതരണം കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എ.കെ ഹഫീസും നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ജി. ഗോപകുമാര്‍ വീല്‍ചെയര്‍ വിതരണം നടത്തി. കെ.എ.സി.എം.എ സെക്രട്ടറി ബിജു വിജയന്‍, നേതാജി ബി. രാജേന്ദ്രന്‍, എസ്. നൗഷര്‍ റാവുത്തര്‍ സംസാരിച്ചു
പ്രദീപ് കുമാര്‍, മഞ്ജുലാല്‍, എ.എം ഇക്ബാല്‍, ടി. രാജേന്ദ്രന്‍ പിള്ള, എസ്. കബീര്‍, കെ. രാമഭദ്രന്‍, എന്‍. രാജീഷ്, എസ്. രമേശ്കുമാര്‍, ടി.കെ സുല്‍ഫി, എ.കെ ജോഹര്‍, എ. ഷറഫുദ്ദീന്‍, കെ. ഹാഷിം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."