HOME
DETAILS
MAL
9/11 ആക്രമണം: സഊദിയെ കുറ്റവിമുക്തമാക്കി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം
backup
July 17 2016 | 05:07 AM
റിയാദ്: സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ്സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് സഊദി അറേബ്യക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം. സഊദി അറേബ്യക്കെതിരായി ആരോപണം ഉന്നയിച്ചു തയാറാക്കിയ 28 പേജുള്ള കുറ്റപത്രം അവലോകനം ചെയ്താണ് രഹസ്യാന്വേഷണ വിഭാഗം സഊദിക്കെതിരേ തെളിവില്ലെന്നു പറഞ്ഞു കുറ്റപത്രം തള്ളിയത്.
ആക്രമണവുമായി ബന്ധപ്പെട്ട് സഊദിക്ക് എതിരായ ആരോപണത്തില്‍ യാതൊരു തെളിവുമില്ലെന്നു വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് വാഷിങ്ടണില്‍ വ്യക്തമാക്കി.
തങ്ങള്‍ ഇതുവരെ പറഞ്ഞിരുന്ന കാര്യം തന്നെയാണ് ഇപ്പോള്‍ തെളിഞ്ഞുവന്നതെന്നും അദ്ദേഹം വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ നിരപരാധിത്വം പുറത്തായതോടെ പ്രശ്നം അവസാനിച്ചുവെന്നു സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."