പത്തനാപുരത്ത് രാഹുലിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ജില്ലാ കലക്ടറുടെ അനുമതി
കൊല്ലം: രാഹുലിന്റെ വരവിന് പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്കുമാര് ഇടങ്കോലിട്ടെന്ന യു.ഡി.എഫ് ആരോപണം വിവാദമായതിനിടെ, മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍പ്പെടുന്ന ജില്ലയിലെ പത്തനാപുരത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഒടുവില്‍ അനുമതി ലഭിച്ചു.
കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച് ഇന്നലെ വൈകി അറിയിപ്പ് ലഭിച്ചു. 16ന് നടക്കുന്ന സമ്മേളനത്തിന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്കൂള്‍ ഗ്രൗണ്ടാണ് വേദിയായി നിശ്ചയിച്ചിരുന്നത്. ഇവിടം പോളിംഗ്സ്റ്റേഷന് ആണെന്നും 16 ന് പരിശീലന പരിപാടി വച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാ ഭരണകൂടം എതിര്‍ത്തത്. കൊട്ടാരക്കര റൂറല്‍ ജില്ലാ പൊലിസ് റിപ്പോര്‍ട്ടും കോണ്‍ഗ്രസിന് പ്രതികൂലമായിരുന്നു. പത്തനാപുരത്ത് തന്നെ മറ്റൊരു വേദി കണ്ടെത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയെങ്കിലും പറ്റിയവേദി കണ്ടെത്താനായില്ല. മൂന്നുദിവസങ്ങള്‍ക്ക് മുമ്പ് യു.ഡി.എഫ് നേതൃത്വം സ്കൂളില്‍ നിന്നും അനുമതി പത്രം നേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന് തീരുമാനം പുനഃപരിശോധിക്കേണ്ടിവന്നത്. മൂന്നു ദിവസം മുമ്പ് ഗണേഷ്കുമാര് ഇതുസംബന്ധിച്ച് വെല്ലുവിളി നടത്തിയിരുന്നതായും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."