കുടിയൊഴിപ്പിക്കല്‍: കോടതിയെ വിമര്‍ശിച്ച് സുധീരന്റെ ഫെയ്‌സ്്ബുക്ക് പോസ്റ്റ്
കൊച്ചി: ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപ്പാടത്ത് പ്രീതയുടെ വീടും പറമ്പും ഒഴിപ്പിക്കലില്‍ കോടതിയെ വിമര്‍ശിച്ച് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പ്രീത ഷാജിയുടെ വിഷയത്തിലെ മാനുഷിക വശങ്ങളെയും സാമൂഹിക പ്രത്യാഘാതങ്ങളെയും കോടതി പരിഗണിച്ചതായി കാണുന്നില്ല. പ്രീത ഷാജിയുടെ കുടുംബത്തെ കുടിയൊഴിപ്പിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയതു നിര്‍ഭാഗ്യകരമായിപ്പോയി .
വന്‍കിടക്കാരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളിയത് ഏതാണ്ട് 2.5 ലക്ഷം കോടി രൂപയാണ്. വന്‍കിടക്കാര്‍ക്ക് വേണ്ടി ഇത്രയും വന്‍ തുക എഴുതിത്തള്ളുകയും അതിന്റെ നാലിരട്ടി തുക വായ്പ കുടിശ്ശികയായി (എന്‍. പി. എ) നിലനില്‍ക്കുകയും ചെയ്യുമ്പോഴാണ് രണ്ട് ലക്ഷം രൂപയുടെ വായ്പാ ജാമ്യക്കാരെ, അവരുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കിക്കൊണ്ട് കോടതി വിധിയിലൂടെ പെരുവഴിയിലേക്ക് തള്ളിവിടുന്നത്. നിയമത്തെ ദുരുപയോഗപ്പെടുത്തി മനുഷ്യരുടെ നിലനില്‍പ്പ് ഇല്ലാതാക്കുന്ന ഹീനശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജന പ്രതിഷേധം ഉയരുന്നത് സ്വാഭാവികമാണെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."