സ്ഥാപനത്തിന്റ പേരില്‍ വ്യാജ ബില്ലുണ്ടാക്കി അഞ്ച് ലക്ഷം തട്ടിയ ജീവനക്കാരന്‍ പിടിയില്‍
അങ്കമാലി: ഗാലോഡ് സാനറ്ററി എന്ന സ്ഥാപനത്തില്‍ നിന്നും വ്യാജബില്ല് ഉണ്ടാക്കി അഞ്ച് ലക്ഷം തട്ടിയെടുത്ത ജീവനക്കാരനെ അങ്കമാലി പൊലിസ് പിടികൂടി. 2014 മുതല്‍ അങ്കമാലി ഗാലോഡ് സാനറ്ററിയില്‍ മാനേജറായി ജോലി ചെയ്ത് വന്നിരുന്ന മുവാറ്റുപുഴ മുളവൂര്‍ തെക്കേക്കര വീട്ടില്‍ അലി കുഞ്ഞ് മകന്‍ റഷീദി (31) നെയാണ് പൊലിസ് പിടികൂടിയത്. സ്ഥാപനത്തില്‍ നിന്ന് കസ്റ്റമേഴ്‌സിന് കൊടുക്കുന്ന ബില്ലുകളില്‍ കൃത്രിമം കാണിച്ച് വാജ്യ ബില്ലുണ്ടാക്കിയാണ് പ്രതി പണം തട്ടിയത്.
സ്ഥാപനത്തില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ വരുന്നവര്‍ക്ക് ഒറിജിനല്‍ ബില്ല് നല്‍കുകയും ഈ ബില്ലിന്റെ ഡ്യുപ്ലിക്കേറ്റില്‍ തുക കുറച്ച് കാണിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിമാസം 20,000 രൂപ ശബളം ഉണ്ടായിരുന്ന പ്രതി ആര്‍ഭാട ജീവിതം നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്ഥാപന ഉടമ പ്രതി ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. അങ്കമാലി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് മുഹമ്മദ് റിയാസ് , സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.എ അനുപ്, ടി.എ ഡേവീസ്, സി.പി.ഒ മാരായ റെനി, ജിസ് മോന്‍, റോണി എന്നിവരുടെ നേതൃത്യത്തിലാണ് അന്വോഷണം നടത്തി പ്രതിയെ പിടികൂടിയത് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."