കശ്മിരിന്റെ ഉത്തരവാദി മോദിയെന്ന് പാകിസ്താന്‍
ഇസ്‌ലാമാബാദ്: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു കശ്മിരിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പാകിസ്താന്‍.
ഗുജറാത്തില്‍ മോദി നടപ്പാക്കിയ വംശഹത്യയുടെ തുടര്‍ച്ചയാണു കശ്മിരിലും അരങ്ങേറുന്നതെന്നു പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ട്വിറ്ററില്‍ കുറിച്ചു. കശ്മിരി ജനതയോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഈ മാസം 19നു കരിദിനം ആചരിക്കുമെന്ന പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് കശ്മിര്‍ സംഘര്‍ഷത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മോദിക്കാണെന്ന ആരോപണം പാകിസ്താന്‍ ഉന്നയിക്കുന്നത്.
മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന വംശഹത്യയും കൂട്ടക്കൊലകളും കശ്മിരിലേയ്ക്കും വ്യാപിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. കശ്മിരില്‍ ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതും അതിനു പിന്നാലെ നിരവധി പേരുടെ മരണത്തിനിടയാക്കിയ കലാപത്തിനും കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും പാക് പ്രതിരോധ മന്ത്രി ആരോപിച്ചു.
അതേസമയം പാകിസ്താന്റെ ഇത്തരമൊരു പ്രസ്താവനയോട് ഇന്ത്യ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്ന തരത്തിലുള്ള പാക് നടപടിയില്‍ നിന്നും അവര്‍ പിന്നോക്കം പോകണമെന്നും ഇന്ത്യന്‍ വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."