അംബേദ്കര്‍ പദ്ധതി പാലയാട് കോളനിക്ക് ഒരുകോടി
വടകര: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണിയൂര്‍ പാലയാട് പട്ടികജാതി കോളനിക്ക് ഒരുകോടി രൂപ അനുവദിച്ചു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എയുടെ ശ്രമഫലമായാണ് കോളനിയെ പദ്ധതിയില്‍പ്പെടുത്തിയത്. പദ്ധതി നടപ്പിലാവുന്നതോടെ കോളനിയുടെ മുഖച്ഛായ മാറുമെന്ന് എം.എല്‍.എ പറഞ്ഞു.
ഭവന പുനരുദ്ധാരണം, കക്കൂസ് നിര്‍മാണം, കുടിവെള്ള സംഭരണികള്‍, റോഡുകളും നടപ്പാതകളും നിര്‍മിക്കല്‍, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക വിനിയോഗിക്കുക.
ഗുണഭോക്തൃ സമിതി രൂപീകരണ യോഗം പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ജയപ്രഭ അധ്യക്ഷയായി. പട്ടിക ജാതി വികസന ഓഫിസര്‍ അരുണ്‍ ജോതി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു കുഴിക്കണ്ടി, നിര്‍മിതി പ്രൊജക്ട് മാനേജര്‍ കെ. മനോജ്, എന്‍.എന്‍ രവീന്ദ്രന്, ഇ. നാരായണന്, ടി. അമ്മത്, ടി. കുഞ്ഞിരാമന്, കെ.പി ബാലകൃഷ്ണന്, കെ.പി ബാബു, വി.പി ബാലന് സംസാരിച്ചു. വാര്‍ഡംഗം കെ. സത്യന് സ്വാഗതവും എസ്.സി പ്രമോട്ടര്‍ വിജിത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."