ജാഗ്രതാ സംഗമം നടത്തി
കല്‍പ്പറ്റ: വേണം നമുക്ക് കരുതലും സുരക്ഷയും എന്ന മുദ്രാവാക്യമുയര്‍ത്തി കേരള എന്‍.ജി.ഒ യൂനിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഏരിയാ കേന്ദ്രങ്ങളില്‍ ജാഗ്രതാ സംഗമം നടത്തി.
കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് പരിസരത്ത് നടത്തിയ സംഗമം യൂനിയന്‍ സംസ്ഥാന സെക്രട്ടേറിയേറ്റംഗം എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഷാബു അധ്യക്ഷനായി. എം.എന്‍ ഗീത, ആന്റണി ജോസഫ്, പി. സാലിഹ സംസാരിച്ചു. മാനന്തവാടിയില്‍ യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം പി.വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. കെ.വി ജഗദീഷ് അധ്യക്ഷനായി. പി. സന്തോഷ് കുമാര്‍, വി.ജെ ജോയി, ഒ.കെ രാജു സംസാരിച്ചു.
കല്‍പ്പറ്റയില്‍ യൂനിയന്‍ ജില്ലാ പ്രസിഡന്റ് ടി.കെ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. എം.കെ മനോജ് അധ്യക്ഷനായി. എ.കെ രാജേഷ്, കെ.കെ കൃഷ്ണ കുമാര്‍, വി.പി സുബ്രമഹ്ണ്യന്‍ സംസാരിച്ചു.
സുല്‍ത്താന്‍ ബത്തേരിയില്‍ യൂനിയന്‍ ജില്ലാ സെക്രട്ടറി കെ. ആനന്ദന് ഉദ്ഘാടനം ചെയ്തു. കെ.എം റോയ് അധ്യക്ഷനായി. പി.കെ അജേഷ്, സി.ആര് ശ്രീനിവാസന്, എം.കെ മനോജ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."