HOME
DETAILS
MAL
അഭയാര്‍ഥി ബോട്ട് മുങ്ങി 20 പേര് മരിച്ചു
backup
July 17 2016 | 05:07 AM
റോം: നൈജീരിയ, എത്യോപ്യ, എറിത്രിയ,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുമായി ഇറ്റലിക്കു പോയ ബോട്ടുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 20 പേര് മരിച്ചതായി ഇറ്റാലിയന്‍ പൊലീസ്. സുരക്ഷിതമല്ലാത്ത ബോട്ടുകള്‍ യാത്രക്കായി ഉപയോഗിച്ചതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു.
ചെറുതോണികളുടെ മാതൃകയിലുള്ള റബ്ബര്‍ ബോട്ടുകളും, മീന്‍ പിടിക്കാനായി ഉപയോഗിക്കുന്ന മരം കൊണ്ട് നിര്‍മ്മിച്ച ബോട്ടുകളുമാണ് അഭയാര്‍ഥികളെ കൊണ്ടുപോകാനായി ഒരുക്കിയിരുന്നത്. ഇതാണ് അപകടത്തിന് വഴിവച്ചതെന്നാണ് വിവരങ്ങള്‍.
മുങ്ങിയ വിവിധ ബോട്ടുകളില്‍ നിന്ന് 366 പേരെ രക്ഷിച്ചതായി ഇറ്റാലിയന്‍ തീര സംരക്ഷണസേന അറിയിച്ചു.82 സ്ത്രീകളും 25 കുട്ടികളും ഇതില്‍ പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."