HOME
DETAILS
MAL
ബാങ്ക് വഴി വന്ന പണത്തിന് ഹവാല ഉണ്ടാകില്ല: ഫിറോസ് കുന്നംപറമ്പിലിനെതിരായ പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതികരിച്ച് ഐ.ജി വിജയ് സാക്കറെ
backup
July 18 2020 | 11:07 AM
കണ്ണൂര്‍: ചികിത്സാ സഹായത്തില്‍ നിന്ന് ഫിറോസ് കുന്നംപറമ്പിലിനെതിരോയ കേസില്‍ പ്രതികരിച്ച് ഐ.ജി വിജയ് സാക്കറെ.ബാങ്ക് വഴി വന്ന പണമായതുകൊണ്ട് തന്നെ അത് ഹവാല പണമാകാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സമാനമായ സംഭവങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം ആവശ്യമാണ്.പണം ആരൊക്കെ അയച്ചു എന്നത് സംബന്ധിച്ച വിവരങ്ങള്‍ ബാങ്കില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും. അവ വിശദമായി പരിശോധിക്കുമെന്നും ഐ.ജി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."