അന്താരാഷ്ട്ര സഹായം സ്വീകരിക്കാന്‍ തയാറാണെന്ന് മദുറോ
കാരക്കസ്: അന്താരാഷ്ട്ര സഹായം സ്വീകരിക്കാന്‍ തയാറാണെന്ന് വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മദുറോ. റെഡ് തലവനുമായുള്ള ചര്‍ച്ചക്ക് ശേഷമായിരുന്ന മദറോയുടെ പ്രഖ്യാപനം. അന്താരാഷട്ര സന്നദ്ധ സംഘടനകളുമായി സഹകരിക്കാന്‍ തയാറാണെന്ന് മദുറോ ട്വിറ്ററിലൂടെ പറഞ്ഞു.
വെനസ്വലയുടെ നീതിന്യായ സംവിധാനത്തെ ബഹുമാനിക്കാന്‍ റെഡ്‌ക്രോസ് തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വെനസ്വലയിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് റെഡ്‌ക്രോസ് കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
പൊതുവിതരണ സംവിധാനത്തിലെ വീഴ്ചക്കെതിരേ പ്രതിഷേധം നടത്താന്‍ പ്രതിപക്ഷ നേതാവ് വാന്‍ ഗെയ്‌തോ േനരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തലസ്ഥാനമായി കാരക്കസില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
ജനങ്ങള്‍ മുഴുവന്‍ തെരുവിലാണെന്നും രാജ്യത്തിനെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേയുള്ള അന്ത്യ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഗെയ്‌തോ ട്വീറ്റ് ചെയ്തു.
സാമ്പത്തിക,രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടുന്ന വെനസ്വലയില്‍ വാന്‍ ഗെയ്‌തോ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചതോടെയാണ് കൂടുതല്‍ സങ്കീര്‍ണമായി. ഗെയ്‌തോയെ പിന്തുണച്ച് 50 രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. മദുറോ അധികാരത്തില്‍ നിന്ന് ഒഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാണ് ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."