വറ്റിവരണ്ട് ചെക്ക് ഡാമുകള്‍; കുടിവെള്ളമില്ലാതെ ജനം
അമ്പലവയല്‍: വരള്‍ച്ച രൂക്ഷമായതോടെ ചെറു നീര്‍ച്ചോലകള്‍ തടഞ്ഞ് നിര്‍ത്തി നിര്‍മിച്ച ചെക്ക്ഡാമുകളുംവറ്റി വരണ്ടു.
അമ്പലവയല്‍ പഞ്ചായത്തിലെ ഗ്രാമ പ്രദേശങ്ങളിലെ ചെക്ക് ഡാമുകളാണ് വറ്റിവരണ്ടിരിക്കുന്നത്. വേനല്‍ മഴ ലഭിക്കാതായതോടെ അമ്പലവയല്‍ അടിവാരത്ത് നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ചെക്ക് ഡാം പൂര്‍ണമായും വറ്റിയിരിക്കുകയാണ്.
പാറയിടുക്കില്‍ നിന്നും വരുന്ന തെളിനീരാണ് ചെക്ക് ഡാമില്‍ ഉണ്ടായിരുന്നത്. ചെറു പൈപ്പുകള്‍ സ്ഥാപിച്ചാണ് പ്രദേശത്തെ കുടുംബങ്ങള്‍ ജലം ശേഖരിച്ചിരുന്നത്. ജലം പൂര്‍ണമായും വറ്റിയ തോടെ ജലത്തിനായി പ്രദേശവാസികള്‍ നെട്ടോട്ടമോടുകയാണ്. സമാനമായ രീതിയിലാണ് മറ്റു പ്രദേശങ്ങളിലെയും അവസ്ഥ. ഒന്ന് രണ്ടു മഴ ലഭിച്ചെങ്കിലും ചെക്ക്ഡാമില്‍ വെള്ളം ഉയര്‍ന്നിരുന്നില്ല. പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."