HOME
DETAILS
MAL
ഉത്തരകൊറിയ ഉന്നതതല യോഗം ചേര്‍ന്നു
backup
April 10 2019 | 22:04 PM
പോങ്യാങ്: കൊറിയന്‍ മേഖലയിലെ സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഉന്നതതല യോഗം ചേര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് അടിയന്തര യോഗം സംഘടിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ പറഞ്ഞു. വിയറ്റ്നാമിലെ ഹനോയില്‍ നടന്ന യു.എസ് പ്രസിഡന്റുമായുള്ള രണ്ടാം ഉച്ചകോടി തീരുമാനമാകാതെ പിരിഞ്ഞതിനെ ശേഷം ആദ്യമായാണ് ഉന്നത യോഗം നടക്കുന്നത്.
അതിനിടെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ യു.എസ് സന്ദര്‍ശനത്തിനായി ഇന്നലെ പുറപ്പെട്ടു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."