60 ശതമാനം പേരും രോഗലക്ഷണം കാണിക്കാത്തവര്‍; ചികിത്സാക്കാലം വീട്ടില്‍ തന്നെയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് 60 ശതമാനം കൊവിഡ് ബാധിതരും രോഗലക്ഷണം കാണിക്കാത്തവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ അപകട സാധ്യതയില്ലാത്തവരെ വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരത്തില്‍ മറ്റു രാജ്യങ്ങളില്‍ ചെയ്യുന്നുണ്ടെന്നും അതാണ് വിദഗ്ധാഭിപ്രായമെന്നും ആവശ്യമെങ്കിലും അത്തരം നടപടകളിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വീട്ടിനടുത്ത് ആരോഗ്യകേന്ദ്രമുണ്ടെങ്കില്‍, വലിയ അപകട സാധ്യതയില്ലെങ്കില്‍ ചികിത്സാ കാലയളവില്‍ വീട്ടില്‍ തന്നെ കഴിയാന്‍ അവസരം ഒരുക്കാമെന്നാണ് വിദഗ്ധ നിര്‍ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുരുതര രോഗമുള്ളവരെ വെൻ്റിലേറ്റർ, ഐസിയു സൗകര്യത്തോട് കൂടിയ ആശുപത്രികളിലും അല്ലാത്തവരെ പ്രഥമ ചികിത്സാകേന്ദ്രമായ ഫസ്റ്റ് ലൈൻ ട്രീൻമെന്റ് സെൻ്ററുകളിലും പ്രവേശിപ്പിക്കണം. നിലവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രണ്ട് തരം കൊവിഡ് ആശുപത്രികളുണ്ട്. സ്വകാര്യ ആശുപത്രികൾക്കും കൊവിഡ് ചികിത്സയ്ക്ക് അനുമതി നൽകി. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ അമ്പതിനായിരം കിടക്കകളോട് കൂടിയ കോവിഡ് കെയർ സെൻ്റർ നിർമ്മിക്കാൻ ശ്രമം തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."