തീവ്രവാദവും ഭീകരതയും സമൂഹത്തിന്റെ ഐക്യം നശിപ്പിക്കുന്നുവെന്ന് എസ്.കെ.എസ്.എസ്.എഫ്
ആലുവ : തീവ്രവാദവും ഭീകരതയും അക്രമ രാഷ്ട്രീയവും കൊണ്ടു നടക്കുന്നവരാണ് നമ്മുടെ സമൂഹത്തിന്റെ ഐക്യം നശിപ്പിക്കുന്നതെന്നും അതിനെതിരെ ശക്തമായ പ്രതിരോധം നടത്തി അത്തരം സംഘടനകളേയും പാര്‍ട്ടികളേയും ഒറ്റപ്പെടുത്തണമെന്നും എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കുട്ടമശേരി സമസ്ത ജില്ലാ കാര്യലയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി രണ്ടു വര്‍ഷം തേക്ക് വേണ്ടി തയ്യാറാക്കിയ കര്‍മ്മ പദ്ധതി യോഗം വിശകലനം ചെയ്തു. സത്യധാര കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് നടത്താന്‍ തീരുമാനിച്ചു. ജുലൈ 15ന് ആലുവ മഹാനവമിയില്‍ നടക്കുന്ന സുപ്രഭാതം കാംപയിന്‍ വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു. തീവ്രവാദത്തെ ചെറുക്കേണ്ടത് മതകീയവും സാമൂഹികവുമായ ബാധ്യതയാണ്. അതിനാല്‍ എസ്.കെ.എസ്.എസ്.എഫ് തീവ്രവാദത്തിനെതിരെ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ യോഗം അഭ്യര്‍ഥിച്ചു. ഈ മാസം 19 ന് എറണാകുളം ടൗണ്‍ ഹാളില്‍ ജനജാഗ്രതാ സദസ്സ് വന്‍ വിജയമാക്കാന്‍ പ്രമേയം ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 15 ന് മുഴുവന്‍ മേഖലകളിലും ഫ്രീഡം സ്‌ക്വയര്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹുദവി അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി സിദ്ധീഖ് കുഴിവേലിപ്പടി ചര്‍ച്ചക്ക് നേതൃത്വം നല്‍കി, വര്‍ക്കിംഗ് സെക്രട്ടറി റാഫി മുളവൂര്‍ സ്വാഗതം പറഞ്ഞു, സംസ്ഥാന ഒര്‍ഗനൈസിംഗ സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി, അബ്ദുല്‍ മാലിക്, അഷ്‌റഫ് ഫൈസി, ജിയാദ് നെട്ടൂര്‍, സൈനുദ്ദീന്‍ വാഫി സിദ്ധീഖ് മുവാറ്റുപുഴ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."