യുവാവ് സുമനസുകളുടെ സഹായം തേടുന്നു
കല്‍പ്പറ്റ: അമ്പലവയല്‍ പഞ്ചായത്തിലെ നെല്ലാറച്ചാല്‍ കുണ്ടറഞ്ഞി കോണിത്തൊടിയില്‍ സുരേഷും കുടുംബവും സുമനസുകളുടെ സഹായം തേടുന്നു. കൂലിപ്പണിക്കാരനായ സുരേഷിന്റെ തണലിലായിരുന്നു പ്രായമായ മാതാവും ഭാര്യയും മൂന്ന് കുട്ടികളടങ്ങുന്ന കുടുംബം കഴിഞ്ഞുപോന്നിരുന്നത്. ഇതിനിടയിലാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്രയിന്‍സ്റ്റീംസ്റ്റക്ക് എന്ന രോഗം ബാധിച്ച് സുരേഷ് കിടപ്പിലായത്.
രണ്ടു മാസത്തിലധികമായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐ.സി.യുവില്‍ ചികിത്സയിലാണ് സുരേഷ്. കണ്ണിന് കാഴ്ച നഷ്ടപ്പെട്ട മൂത്ത മകനും കാലില്‍ വൈകല്യമുള്ള മകളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ സുരേഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതോടൊപ്പം കുട്ടികളുടെ ചികിത്സ കൂടി നടത്തേണ്ട സാഹചര്യത്തില്‍ ജീവിക്കാന്‍ പോലും വകയില്ലാതെ ദുരിതത്തിലായിരിക്കുകയാണ് നിരാലംബരായ ഈ കുടുംബം. ഇതേതുടര്‍ന്ന് നാട്ടുകാര്‍ സുരേഷിന്റെ കുടുംബത്തെ സംരക്ഷിക്കാനായി സഹായനിധി രൂപീകരിച്ചിട്ടുണ്ട്.
വയനാട് ജില്ലാ സഹകരണ ബാങ്കില്‍ അമ്പലവയല്‍ ശാഖയില്‍ 130221201020082 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എഫ്.ബി.ആര്‍.എം.0.ഡബ്ല്യു.ബി.സി.ബി.01 എന്നതാണ് ഐ.എഫ്.എസ്.സി കോഡ്. കെ.ജെ സന്തോഷ് ചെയര്‍മാനും വി.എ രവീന്ദ്രന്‍ കണ്‍വീനറും കെ.വി നാരായണന്‍കുട്ടി ട്രഷററുമായുള്ള കമ്മിറ്റി വിദേശത്തും സ്വദേശത്തു നിന്നുമുള്ള സുമനസുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
പാതിവഴിയില്‍ വീണുപോയ കുടുംബത്തിന് കരുണയുള്ളവര്‍ കൈത്താങ്ങാവുമെന്ന പ്രതീക്ഷയിലാണ് കമ്മിറ്റി ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."