ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് വിപണന കേന്ദ്രങ്ങള്‍ ഉണ്ടാകണം: മന്ത്രി വി.എസ് സുനില്‍കുമാര്‍
കോതമംഗലം: ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിപണികള്‍ ബ്ലോക്കുതലങ്ങളിലും പഞ്ചായത്തുതലങ്ങളിലും ആവശ്യമാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കോതമംഗലം ബ്ലോക്കില്‍ ആരംഭിച്ച ഫെഡറേറ്റഡ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്ക് ന്യായമായ വില കിട്ടണമെങ്കില്‍ അവരുടെ ഉടമസ്ഥതയിലുള്ള വിപണികളുണ്ടാകണം. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ചെറുകിട കര്‍ഷകര്‍ക്ക് വേണ്ടി ആഴ്ചച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിപാ വൈറസ് ബാധയുണ്ടായപ്പോള്‍ പൈനാപ്പിളിന്റെ വില ഇടിഞ്ഞു. ആ അവസരത്തില്‍ കൃഷി വകുപ്പ് തന്നെ മുന്നിട്ടിറങ്ങുകയും കര്‍ഷകര്‍ക്ക് പൈനാപ്പിള്‍ ഒന്നിന് 17.50 രൂപ നല്‍കി മുഴുവന്‍ ഏറ്റെടുക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
കോതമംഗലം ബ്ലോക്കിലെ 11 കൃഷിഭവനുകളിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വിറ്റഴിക്കുന്നതിനുള്ള ഫെഡറേറ്റഡ് മാര്‍ക്കറ്റാണ് പ്രവര്‍ത്തനമാരംഭിച്ചത്. കോതമംഗലം കാളവയല്‍ ഗ്രീന്‍ സിറ്റിയില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ആത്മ പദ്ധതിയില്‍ അവാര്‍ഡ് ലഭിച്ച കോതമംഗലം ബ്ലോക്കിലെ കര്‍ഷകരെ മന്ത്രി ആദരിച്ചു. ജൈവ കൃഷി സാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാറും സംവാദവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ് സലിം, കോതമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസി ആന്റണി, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഉഷാദേവി ടി ആര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ലിന്‍സി സേവ്യര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."