HOME
DETAILS
MAL
സഊദിയിൽ തിങ്കളാഴ്ച്ച ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം
backup
July 18 2020 | 13:07 PM
റിയാദ്: രാജ്യത്ത് ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി ആഹ്വാനം. ദുൽഖഅദ് 29 നു അഥവാ ജൂലൈ 20 തിങ്കളാഴ്ച വൈകുന്നേരം ദുൽ ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാനാണ് രാജ്യത്തെ വിശ്വാസികളോട് സുപ്രീം കോടതി ആഹ്വാനം ചെയ്‍തത്. മാസപ്പിറവി ദർശിക്കുന്നവർ ആ വിവരം അടുത്തുള്ള കോടതിയിൽ സാക്ഷ്യപ്പെടുത്തുകയോ കോടതിയെ അറിയിക്കാൻ സഹായിക്കുന്ന മറ്റു വകുപ്പുകളെ സമീപിക്കുകയോ വേണമെന്നും തങ്ങളുടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും അറിയിപ്പിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."