HOME
DETAILS

ആദ്യ വ്യോമസേനാ റിക്രൂട്ട്‌മെന്റ് റാലിക്കായി ജില്ല ഒരുങ്ങുന്നു

  
backup
April 25 2017 | 23:04 PM

%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%b5%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%ae%e0%b4%b8%e0%b5%87%e0%b4%a8%e0%b4%be-%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%9f%e0%b5%8d



കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ആദ്യമായി നടക്കുന്ന വ്യോമസേന റിക്രൂട്ട്‌മെന്റ് റാലിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
മെയ് 25 മുതല്‍ 30 വരെയാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്. 5000 ത്തിലധികം ഉദ്യോഗാര്‍ഥികള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒട്ടോ ടെക്‌നീഷന്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് പൊലിസ്, മെഡിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് സെലക്ഷന്‍ റാലി. റിക്രൂട്ട്‌മെന്റ് റാലിയുടെ മുന്നോടിയായി ജില്ലയില്‍ നിുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി മെയ് 5, 6 തിയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ പ്രീ രജിസ്‌ട്രേഷന്‍ നടക്കും. രാവിലെ 7 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് രജിസ്‌ട്രേഷന്‍. മറ്റ് ജില്ലയിലെ ഉദ്യോഗാര്‍ഥികളുടെ പ്രി-രജിസ്‌ട്രേഷന്‍ മെയ് 24 മുതല്‍ 26 വരെ എറണാകുളം കാക്കനാട്ടെ 14 എയര്‍മെന്‍ സെക്ഷന്‍ സെന്ററിലാണ് നടക്കുക.  
1997 ജൂലൈ ഏഴിനും 2000 ഡിസംബര്‍ 20നും ഇടയില്‍ ജനിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് റാലിയില്‍ പങ്കെടുക്കാം.  മെഡിക്കല്‍ അസിസ്റ്റന്റ് ഒഴികെയുള്ള മറ്റ് തസ്തികയിലേക്ക് പ്ലസ്ടുവിന് മൊത്തമായും ഇംഗ്ലീഷില്‍  50 ശതമാനം മാര്‍ക്കും നേടിയിരിക്കണം.  
മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍  50 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവും  ഇംഗ്ലീഷ് വിഷയത്തിന്  50 ശതമാനം മാര്‍ക്കും നേടിയിരിക്കണം.  നേറ്റിവിറ്റി, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റില്‍ ജില്ലയുടെ പേര് വ്യക്തമാക്കിയിരിക്കണം.  ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സ്ഥിരവാസ സര്‍ട്ടിഫിക്കറ്റ്, നാല് കോപ്പി ഫോട്ടോ എന്നിവ സഹിതമാണ് പ്രി-രജിസ്‌ട്രേഷനും റാലിക്കും ഹാജരാകേണ്ടത്.
 ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ അത് സൂക്ഷിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരിയില്‍ നിന്ന്  സാക്ഷ്യപത്രം ഹാജരാക്കണം.
റാലിയുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ദേരയിൽ ഏഴ് നിലകളുള്ള പുതിയ പെയ്ഡ് പാർക്കിം​ഗ് സംവിധാനം നിർമ്മിക്കും

uae
  •  3 days ago
No Image

ഹരിയാനയിൽ നൈറ്റ് ക്ലബ്ബിന് നേരെ പെട്രോൾ ബോംബെറിഞ്ഞ യുവാവ് പിടിയിൽ; മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ്

National
  •  3 days ago
No Image

ഒമാൻ: അൽ നസീം, അൽ അമീറത് പാർക്കുകൾ താത്കാലികമായി അടച്ചു

oman
  •  3 days ago
No Image

ഉത്തർപ്രദേശിൽ വാനും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

National
  •  3 days ago
No Image

രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ; യുഎഇക്ക്  അഞ്ചാം സ്ഥാനം, അഭിനന്ദിച്ച് യുഎൻ

uae
  •  3 days ago
No Image

ഖത്തര്‍ ദേശീയ ദിനം; വിമാന ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ് ‌

qatar
  •  3 days ago
No Image

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ സ്റ്റേ; 2012-ൽ നടന്ന പീഡനം 2016-ൽ തുടങ്ങിയ താജ് ഹോട്ടലിൽ വെച്ച് എങ്ങനെ നടന്നു

Kerala
  •  3 days ago
No Image

മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ; കൂടിക്കാഴ്ച വ്യാഴാഴ്ച

Kerala
  •  3 days ago
No Image

ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  3 days ago
No Image

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago