HOME
DETAILS

ഞാന്‍ മലയാളത്തിന്റെ ദത്തുപുത്രി

  
backup
July 17 2016 | 05:07 AM

%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4

 

? ഇന്ത്യയുടെ സംഗീതചരിത്രം എഴുതുമ്പോള്‍ ഒരു സവിശേഷ സ്ഥാനം അര്‍ഹിക്കുന്ന നാമമാണ് എസ്. ജാനകി എന്ന ഗായികയുടേത്. എങ്ങനെയായിരുന്നു സംഗീത ലോകത്തേക്കുള്ള പ്രവേശനം

-നമ്മുടെ ജീവിതങ്ങള്‍ക്കെല്ലാം ഒരു നിയോഗം ഉണ്ടാകുമല്ലോ. നമ്മുടെ ജന്മം എന്തിനെന്നു നമ്മുടെ ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കുമപ്പുറത്ത് ഓരോരുത്തരും അവരുടെ നിയോഗത്തെ പ്രാപിക്കുകയാണ് ചെയ്യുന്നത്.
സംഗീതം എന്റെ ഉള്ളില്‍ എന്നും ഉണ്ടായിരുന്നു. കര്‍ണ്ണാടക സംഗീതം പഠിക്കുവാന്‍ എനിക്കു വലിയ താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല, എന്നാലും അമ്മാവനെന്നെ നാദസ്വരവിദ്വാനായ പൈദിസ്വാമിയുടെ അരികില്‍ കൊണ്ടുചെന്നാക്കി. എന്തുചെയ്യാം എനിക്ക് എല്ലാം ഭഗവാന്‍ തന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് നഗുമോകീര്‍ത്തനം കൊണ്ടു തുടങ്ങി. അതാണെന്റെ സംഗീതലോകത്തേക്കുള്ള ആദ്യ ചുവട് .
പിന്നെ അമ്മാവന്‍ എ.വി.എം സ്റ്റുഡിയോയിലേക്ക് കത്തെഴുതി, അവര്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി വിളിച്ചു. ജോലിയില്‍ കയറി. 1957 ല്‍ മലയാളം ഉള്‍പടെ അഞ്ചുഭാഷകളില്‍ എനിക്കു പാടുവാനുള്ള അവസരം കിട്ടി. സത്യപാല്‍ പിക്‌ചേഴ്‌സിന്റെ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന പടത്തില്‍ രംഗനാഥന്റെ സംവിധാനത്തില്‍ 'ഇരുള്‍ മൂടുകയോ എന്‍ വാഴ്‌വില്‍ കരള്‍ നീറുകയോ ഈ വാഴ്‌വില്‍..' എന്ന പാട്ടുപാടി. 'മേരേദില്‍ പുക്കാരേആജാ..'എന്ന ഹിന്ദി പാട്ടിന്റെ ട്യൂണ്‍ ഈ പാട്ടിനുപയോഗിച്ചു.

? മലയാളം, ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, ജര്‍മ്മന്‍ എന്നിങ്ങനെ വിവിധങ്ങളായ ഭാഷകളിലെല്ലാം സ്വരസാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഭാഷകളുടെ വൈവിധ്യങ്ങള്‍ക്കിടയിലും അതിനോടു അനായാസമായി ഇഴുകിച്ചേരാന്‍ എങ്ങനെയാണ് സാധിക്കുന്നത്.

-പാടാന്‍ തുടങ്ങിയാല്‍ അതില്‍ സ്വരവും സംഗീതവും മാത്രമേ ഉള്ളൂ ഭാഷയില്ല, ഒരുകാര്യം ഞാന്‍ ചോദിക്കട്ടെ, ഒരു കുഞ്ഞു ജനിക്കുമ്പോള്‍ കുഞ്ഞു കരയില്ലേ? ഏതു ഭാഷയിലാണ് ആ കുഞ്ഞു കരയുന്നത്? സംഗീതത്തിനു ഭാഷ ഒരു പ്രശ്‌നമല്ല. ഭാഷയെ അറിയാന്‍ സമയമെടുക്കും, ആ ക്ഷമയാണ് ആവശ്യം. നമ്മള്‍ ആര്‍ക്കു വേണ്ടിയാണ് പാടുന്നത്, ഏതു മുഹൂര്‍ത്തതിലാണ് സിനിമയില്‍ ആ ഗാനം ഉപയോഗിക്കുന്നത് എന്നൊക്കെ നാം ആദ്യമേ അറിഞ്ഞിരിക്കണം. പലപ്പോഴായി പല ഭാഷകളിലെ പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. അപ്പോഴൊക്കെ വാക്കുകളുടെ ഉച്ചാരണ രീതിയും ഭാഷാ പ്രയോഗങ്ങളും ഞാന്‍ സൂക്ഷ്മമായി ചോദിച്ചറിഞ്ഞു വയ്ക്കും. സിനിമയില്‍ നമ്മുടെ ഭാഗം ആകെ ചിലപ്പോള്‍ അഞ്ചുമിനുട്ടാകും. എന്നാലും ആ ഭാഷയെ അറിയണം. അതിനായി ഗാനം രചിച്ച ആളുടെ അടുത്തു പോയി ഇരുന്ന് സൂക്ഷ്മമായി ഓരോ വാക്ക്, അത് ഉച്ചരിക്കുന്ന രീതി എന്നിവ ആദ്യമേ മനസിലാക്കി വയ്ക്കും. ഓരോ വാക്കിന്റെയും അര്‍ഥം കൂടി അറിഞ്ഞു വയ്ക്കും. അങ്ങനെയല്ലേ ഭാഷ പഠിക്കുക. പി.ഭാസ്‌ക്കരന്‍, ശ്രികുമാരന്‍ തമ്പി, വയലാര്‍. ഒ.എന്‍.വി കുറുപ്പ്...ഇവരൊക്കെ എനിക്ക് മലയാളം നന്നായി പറഞ്ഞു തന്നിട്ടുണ്ട്. പിന്നീട് ഞാന്‍ കുറേശ്ശേയായി മലയാളം പഠിച്ചു. മലയാളത്തിലെ ഒരുവിധം അക്ഷരങ്ങളെല്ലാം തെലുങ്കിലുമുണ്ടല്ലോ.

? ഏതെങ്കിലും കഥാപാത്രത്തിനു വേണ്ടി പാടുമ്പോള്‍ കൂടുതല്‍ അടുപ്പം തോന്നിയിട്ടുണ്ടോ. ഏതെങ്കിലും നടി തന്റെ പാട്ടിനെ അനായാസമായി അവതരിപ്പിക്കുന്നു എന്നു തോന്നിയിട്ടുണ്ടോ.

-അങ്ങനെ പലരുമുണ്ട്. ആരുടെയെങ്കിലും പേരെടുത്തു പറയാന്‍ കഴിയില്ല. സിനിമയുടെ സന്ദര്‍ഭത്തോടു നീതി പുലര്‍ത്തി ശബ്ദവും ഭാവവും ഒത്തു വരുമ്പോഴാണ് സിനിമാ സംഗീതം വിജയിക്കുന്നത്. നോക്കൂ...സിനിമയിലെ ഞങ്ങള്‍ ശബ്ദം കൊടുക്കുന്ന സീനിലെ അഭിനേത്രിയുടെ വികാരമാണ് പ്രധാനം. അവിടെ ആര് അഭിനയിക്കുന്നുവെന്ന് പാടുന്ന സമയത്ത് ഞങ്ങള്‍ അറിയുന്നില്ല. പിന്നെ സിനിമ കാണുമ്പോള്‍ നമ്മുടെ ശബ്ദത്തോട് അവരുടെ ഭാവം ചേരുന്നത് കാണുമ്പോള്‍ ഉള്ളില്‍ സന്തോഷം തോന്നും.

? മലയാള ഭാഷയിലുള്ള ഗാനങ്ങള്‍ പാടുമ്പോഴാണ് കൂടുതലും എസ്. ജാനകി ആലാപനത്തിന്റെ പൂര്‍ണതയില്‍ എത്തുന്നത് എന്ന് തോന്നിയിട്ടുണ്ട്. എങ്ങനെയാണ് മലയാളവുമായി ഇത്ര വൈകാരികമായ ഒരു അടുപ്പം സാധ്യമായത്.

-മലയാളം മാത്രമോ...? നിറയെ പാട്ടുകള്‍ തമിഴില്‍ പാടി, കന്നഡയില്‍ പാടി. അവരൊക്കെ ഞാന്‍ മലയാളിയാണെന്നു കരുതിയിരുന്നു. മലയാളികളാകട്ടെ ഞാന്‍ തമിഴത്തിയെന്നും! പക്ഷേ ഒന്നുണ്ട്, എന്നെ മലയാളം ദത്തുപുത്രിയായി സ്വീകരിച്ചു. എല്ലാവരും അടുത്ത് വന്നു സ്‌നേഹത്തോടെ സംസാരിക്കും, കെട്ടിപിടിക്കും. ഒരുകാലത്ത് മലയാളം പാട്ടുകളുടെ തിരക്ക് മൂലം പലപ്പോഴും മറ്റു ഭാഷകളിലെ അവസരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

? ഇഷ്ടപ്പെട്ട ഗാനങ്ങളില്‍ മനസില്‍ തങ്ങിനില്‍ക്കുന്ന ഗാനങ്ങള്‍ ഏതൊക്കെയാണ്?

-ഏതു പാട്ട് പറയണം? ഞാന്‍ പാടിയ ഏറെ പാട്ടുകളും ഞാന്‍ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന ഗാനങ്ങളാണ്. അവയ്ക്കിടയില്‍ നിന്ന് ഒരു ഗാനം എടുത്തു ഞാന്‍ എങ്ങനെ പറയും? നിങ്ങള്‍ക്ക് ഇഷ്ടമായത് എനിക്കും ഇഷ്ടം...

? ദൈവവിശ്വാസവും ഭക്തിയും ജീവിതത്തിന്റെ ഒരുഭാഗമായി കൊണ്ടുനടക്കുന്ന ഒരാളാണ് എസ്. ജാനകി, അതിനെകുറിച്ച്.

-ഞാന്‍ സംഗീതം പഠിച്ചിട്ടില്ല, പിന്നെ പാടുമ്പോള്‍ അത് പാടുന്നത് ഞാനല്ലെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ ഉള്ളിലിരുന്ന് ആരോ പാടുന്നു, സാക്ഷാല്‍ ഭഗവാന്‍ തന്നെ പാടുന്നു. എന്റെ സ്വരത്തിലാണെന്നു മാത്രം. സാക്ഷാല്‍ കൃഷ്ണപരമാത്മാവിനോടു ഞാന്‍ നന്ദിപറയുന്നു.

? സംഗീതരംഗത്ത് സാങ്കേതികവിദ്യ വളര്‍ന്നു വികസിച്ച പുതിയകാലത്തേയും പഴയകാലത്തേയും എങ്ങനെയാണ് നോക്കിക്കാണുന്നത്.

-രണ്ടും രണ്ടു രീതികളാണ്. പഴയ കാലത്ത് സംഗീതം റെക്കോര്‍ഡ് ചെയ്യപ്പെടുന്നത് ഒരു പാടു പേര് ഒന്നിച്ചിരുന്നുള്ള ഒരു കൂട്ടായ്മയിലൂടെ ആയിരുന്നു. ഓര്‍ക്കസ്ട്രയും പാട്ടുകാരും എല്ലാം ഒന്നിച്ചിരുന്നായിട്ടാവും എല്ലാം ചെയ്യുന്നത്. പുതിയ കാലത്ത് എല്ലാം മാറി. നമ്മള്‍ എവിടെയോ ഇരുന്നു പാടുന്നു. നമ്മുടെ കൂടെ പാടുന്ന ആളെ നമ്മള്‍ കാണുന്നു പോലുമില്ല. വാദ്യോപകരണങ്ങള്‍ വായിക്കുന്നവരെയൊന്നും നമ്മള്‍ പലപ്പോഴും അറിയുക പോലുമില്ല. സ്റ്റുഡിയോയില്‍ നമ്മുടെ ശബ്ദം മാത്രം കൊടുത്തു നമ്മള്‍ തിരിച്ചു പോരുന്നു. പിന്നീട് പലയിടങ്ങളിലായി നമ്മുടെ സ്വരവും സംഗീത ഉപകരണങ്ങളും കൂടെ പാടുന്നവരും എല്ലാം ഒന്നിച്ചു ചേരുന്നു. നവീന സാങ്കേതിക വിദ്യയുടെ വിജയം തന്നെയാണിത്. എന്നാല്‍ പഴയ കാലത്ത് ഒന്നിച്ചിരുന്നു ചെയ്യുന്ന ഒരു സുഖം, സന്തോഷം എന്നിവയെല്ലാം നഷ്ടമായി. അവ നല്ല ഓര്‍മകള്‍ ബാക്കി വയ്ക്കുമായിരുന്നു. റിഹേഴ്‌സല്‍, ഓര്‍ക്കസ്ട്ര എല്ലാം ഒരു ഹാളില്‍. ആദ്യം മെയില്‍ സിങര്‍ പാടും, പിന്നെ ഫീമെയില്‍ സിങര്‍ പാടും. ലൈവ് അല്ലേ അപ്പോള്‍ കുറച്ച് എന്തെങ്കിലുമൊക്കെ വേറിട്ട പലതും നമ്മള്‍ ഇടും. അവിടെ മത്സരമുണ്ടാകും. നന്നായി എന്‍ജോയ ്‌ചെയ്യും. ഇപ്പോള്‍ കാലം മാറി ആ രസം ഒക്കെ നഷ്ടമായി. എന്നാലും തിരക്കു പിടിച്ച ലോകത്ത് സംഗീതത്തെ ഏറെ മികവുറ്റതാക്കാനും സമയം ലാഭിക്കാനും സാങ്കേതിക വിദ്യയുടെ വളര്‍ച്ച സഹായിച്ചിട്ടുണ്ടെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്.

? പല സിനിമയിലും കുട്ടികളുടെ ശബ്ദത്തില്‍ വളരെ ഭാവതീവ്രമായി പാടുന്നതു കേട്ടിട്ടുണ്ട്.
ഇപ്പോഴും അത് എങ്ങനെയാണ് സാധിക്കുന്നത് ?

-(ജാനകിയമ്മ മറുപടിയായി ചിരിച്ചുകൊണ്ട്.. 'കണ്ണാനീയെങ്ക് കേവാവാനീയെങ്കെ.. ഹ ഹ' എന്ന പാട്ടു പാടി)

? സംഗീതലോകത്ത് ഇനിയെന്തെങ്കിലും പടവുകള്‍ ഉണ്ടെന്നു തോന്നിയിട്ടുണ്ടോ. നടക്കാതെ പോയതോ നടക്കണം എന്ന് ആഗ്രഹിക്കുന്നതോ ആയ എന്തെങ്കിലും...

-ഒന്നിലും ഒരിക്കലും അമിതമായ ആഗ്രഹങ്ങളോ അമിത പ്രതീക്ഷകളോ എനിക്കുണ്ടായിരുന്നില്ല. എന്നിട്ടും ഞാന്‍ ആഗ്രഹിച്ചതിനേക്കാള്‍ സര്‍വ്വേശ്വരന്‍ എനിക്കു നല്‍കിയിട്ടുണ്ട്.
ഞാന്‍ സംഗീതം പഠിച്ചിട്ടില്ലല്ലോ. നടക്കാതെപോയത് എന്നൊന്നുമില്ല, ഒന്നും തേടിപോയിട്ടില്ല. കാലം ഇങ്ങനെ പോകുന്നു.
ഞാന്‍ സംതൃപ്തയാണ്.

? പുതിയതലമുറയോട് എന്താണ് പറയാനുള്ളത്.

-നമുക്കൊക്കെ ദൈവം നമ്മെ അറിഞ്ഞു പലതും നല്‍കി അനുഗ്രഹിച്ചിട്ടുണ്ട്. അതിനെ നാം തിരിച്ചറിയണം. മറ്റുള്ളവരിലേക്ക് അല്ല നാം നോക്കേണ്ടത്. നമ്മിലേക്കു തന്നെയാണ്. നമ്മുടെ പ്രതിഭയെ ആദ്യം നാം തന്നെ തിരിച്ചറിയണം. എന്നിട്ട് അതിനെ പരിപോഷിപ്പിക്കുക.
ആരേയും അനുകരിക്കാന്‍ നാം ശ്രമിക്കരുത്. അങ്ങനെചെയ്താല്‍ അവരെപോലെ ആകുകയുമില്ല, അവനവന്റെ കഴിവിനെ തിരിച്ചറിയാതെയുമാകും. മനസ് ശാന്തമാക്കുക, സ്‌നേഹവും ഭക്തിയും ഉള്ളില്‍ നിറയ്ക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago