സഊദിയിൽ തൊഴിലാളികളുടെ ശമ്പളവും സേവനാനന്തര ആനുകൂല്യവും സംരക്ഷിക്കുന്നതിന് ഇന്‍ഷുറന്‍സ് പരിരക്ഷ
ജിദ്ദ: സഊദിയിലെ സ്വകാര്യ സ്ഥാപനങ്ങൾ സ്തംഭിച്ചാലും വിദേശ തൊഴിലാളികൾക്ക് വേതനവും സർവീസ് മണിയും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കുന്നത് ഉറപ്പ് വരുത്തുന്നതിനുള്ള ഇൻഷൂറൻസ് പദ്ധതിക്ക് സഊദി മന്ത്രി സഭ അംഗികാരം നൽകി.
ഇന്‍ഷുറന്‍സ് പോളിസിയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. അതുകൊണ്ടുതന്നെ തൊഴിലുടമകള്‍ക്ക് അമിതഭാരം ഉണ്ടാവില്ല. പദ്ധതി നടപ്പിലാക്കുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, ധനമന്ത്രാലയം, സഊദി മോണിറ്ററി ഏജന്‍സി (സമ) എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വദഗ്ദ സമിതി സമിതി രൂപീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി.
സ്വകാര്യ സ്ഥാപനങ്ങള്‍ നഷ്ടത്തിലാവുക, തൊഴില്‍ നഷ്ടം സംഭവിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ വിദേശ തൊഴിലാളികളുടെ ശമ്പളം, ആനുകൂല്യം എന്നിവ ഇന്‍ഷുറന്‍സ് പോളിസി വഴി സംരക്ഷിക്കും. ഇതാണ് വിദേശ തൊഴിലാളികളെ പ്രധാനമായും ആകര്‍ഷിക്കുന്ന ഘടകം. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ അര്‍ഹത നേടുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളെ തരംതിരിക്കും. പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ നിയന്ത്രണങ്ങളും സംവിധാനങ്ങളും സജ്ജമാക്കും. ഇന്‍ഷുറന്‍സ് കമ്പനി നിയമമനുസരിച്ച് ഇന്‍ഷുറന്‍സ് പോളിസിയുടെ മൂല്യം നിര്‍ണ്ണയിക്കുമെന്നും അധികൃതര്‍ വിദശീകരിച്ചു.
സ്വകാര്യമേഖലയെ ഏറ്റവും മികച്ച പരിഗണന നല്‍കി സംരക്ഷിക്കുന്നതിന്റെ മാതൃകയാണിതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല രാജ്യത്തിന്റെ സമ്പദ് ഘടനയുടെ വളര്‍ച്ചക്കും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പുതിയ ഇന്‍ഷുറന്‍സ് പദ്ധതി സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."