'ഐജി ശ്രീജിത്തിന്റെ 'ഓണ്‍ലൈന്‍ ' വിചാരണയും വിധിയും നിയമവിരുദ്ധം'
സുപ്രീം കോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമന എഴുതുന്നു
പുറത്ത് വരുന്ന വാര്‍ത്തകള്‍ യാഥാര്‍ഥ്യമെങ്കില്‍ ഐജി ശ്രീജിത്തിന്റെ 'ഓണ്‍ലൈന്‍ ' വിചാരണയും, വിധിയും നിയമവിരുദ്ധവും... അട്ടിമറിയുമാണ്...
ഒരു ക്രമിനല്‍ കേസ് അന്വേഷണത്തില്‍ ഇരിക്കുമ്പോള്‍ പോലീസ് നടത്തുന്ന പത്ര സമ്മേളനം കക്ഷികളുടെ മൗലികാവകാശമായ നീതിയുക്ത വിചാരണയെ ബാധിക്കുമെന്ന് ബോഫോഴ്‌സ് കേസില്‍ സുപ്രീംകോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.
thet rend of police or the CBI holding a press conference for the media when investigation of a crime is still ongoing. The court agreed that media awareness creates awareness of the crime, but the right to fairt rial is as valuable as the right to information and freedom of communication
R. Rajagopal v. State of Tamil Nadu :AIR 1995 SC 264." കേസിൽ അതിശക്തമായാണ് സുപ്രീംകോടതി ഇത്തരം പ്രവണതകളെ തള്ളിപ്പറഞ്ഞിട്ടുള്ളത്. "If media exercises an unrestricted or rather unregulated freedom in publishing information about a criminal case and prejudices the mind of the public and those who are to adjudicate on the guilt of the accused and if it projects a suspect or an accused as if he has already been adjudged guilty well before the trial in court, there can be serious prejudice to the accused. In fact, even if ultimately the person is acquitted after the due process in courts, such an acquittal may not help the accused to rebuild his lost image in society. If excessive publicity in the media about a suspect or an accused before trial prejudices a fair trial or results in characterizing him as a person who had indeed committed the crime, it amounts to undue interference with the “administration of justice”, calling for proceedings for contempt of court against the media. Other issues about the privacy rights of individuals or defendants may also arise. Public figures, with slender rights against defamation are more in danger and more vulnerable in the hands of the media "
ഒരു ക്രിമിനല്‍ കേസിന്റെ പ്രാരംഭഘട്ടത്തില്‍ പോലീസ് സംവിധാനങ്ങള്‍ തെന്നെ പൊതുജനങ്ങളുടെ മനസ്സില്‍ തെറ്റിദ്ധാരണകളും മുന്‍വിധിയും സൃഷ്ടിക്കുകയും നീതിയുക്ത വിചാരണയെ സ്വാധീനിക്കുന്നതുമാണ്. അത്തരം പ്രവര്‍ത്തികള്‍ പാടില്ല എന്ന് താഴെ സൂചിപ്പിക്കുന്ന നിരവധി കേസുകളില്‍ സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും സംശയയാതീതമായി പറഞ്ഞുവച്ചിട്ടുള്ളതാണ്.
പലപ്പോഴും ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ സ്ത്രീകളെയും മറ്റും അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഔദ്യോദിക പോലീസ് പേജിലൂടെയും, പ്രസ്താവനകളിലൂടെയും വരാറുണ്ട് എന്നത് ഗൗരവകരമായ പരിശോധിക്കേണ്ടതാണ്. തുടര്‍ന്ന് ഇക്കാര്യത്തില്‍ പ്രതിഷേധം ഉണ്ടാകുമ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ ഇത് ഏറ്റെടുക്കു മ്പോള്‍ പോലീസിന്റെ ഔദ്യോഗിക പേജുകളില്‍ നിന്നും പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടാകും. എന്നാല്‍ ആ സമയത്തിനുള്ളില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രസ്തുത പോസ്റ്റ് ഷെയര്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യും.
പാലത്തായില്‍ ഐജി ശ്രീജിത്ത് ജി യുടെ ന്യായീകരണ കുറ്റപത്രം ' അങ്ങ് പള്ളീല്‍ സമര്‍പ്പിച്ചാല്‍ മതി....
ഐജിയുടെ ഫോണ്‍ വിചാരണ അന്വേഷണ വിധേയമാക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."