കൈകള്‍ നഷ്ടപ്പെട്ട വാനരന്‍ യാത്രക്കാരുടെ ഓമനയാവുന്നു
മുത്തങ്ങ: യാത്രക്കാരുടെ ഓമനയായി ഇരുകൈകളും നഷ്ടപ്പെട്ട വാനരന്‍. ബത്തേരി മൈസൂര്‍ റോഡില്‍ മുത്തങ്ങ തകരപ്പാടിയിലാണ് ഇരുകൈകകളും നഷ്ടപെട്ട കുരങ്ങനുള്ളത്. കഴിഞ്ഞ കുറച്ചു വര്‍ഷമായി മുത്തങ്ങ തകരപ്പാടിയില്‍ എത്തുന്നവര്‍ക്ക് ഈ കാഴ്ചകാണാം. ഇരുകൈകളും മുട്ടിനുതാഴെ വച്ച് നഷ്ടപെട്ടത് എങ്ങനെയെന്ന് ആര്‍ക്കും അറിയില്ല. കഴിഞ്ഞ ആറുവര്‍ഷമായി ഈ കുരങ്ങന്‍ തകരപ്പാടിയില്‍ എല്ലാദിവസവും എത്താറുണ്ടെന്ന് ഇവിടെ ഹോട്ടല്‍ നടത്തുന്ന മോഹനന്‍ പറയുന്നു. ഇരുകൈകളും ഇല്ലാത്തതിനാല്‍ ഇരുകാലുകളിലും നിവര്‍ന്നാണ് നടത്തം. കൈകള്‍ നഷ്ടപ്പെട്ടതിനാല്‍ മറ്റ് കുരങ്ങുകളെ പോലെ വേഗത്തില്‍ ഓടിനടന്ന് ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കാന്‍ ഇവന് കഴിയുന്നില്ല. അതിനാല്‍ തന്നെ യാത്രക്കാര്‍ ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കുന്നതും പതിവ് കാഴ്ചയാണ്. അതേ സമയം ഇരുകൈകളും ഇല്ലങ്കിലും മറ്റുകുരങ്ങുകളെ അപേക്ഷിച്ച് ഇവന്‍ തന്നെയാണ് വില്ലനെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."