HOME
DETAILS

ബജറ്റില്‍ തുക വകയിരുത്തിയിട്ടും ശമ്പളമില്ലാതെ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ജീവനക്കാര്‍

  
backup
April 25 2017 | 23:04 PM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%95-%e0%b4%b5%e0%b4%95%e0%b4%af%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


കല്‍പ്പറ്റ: ഹെഡ് ഓഫ് അക്കൗണ്ട് രൂപീകരിച്ച് ബജറ്റില്‍ തുക വകയിരുത്തിയിട്ടും ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ (ജില്ലാ ഗ്രാമവികസന ഏജന്‍സി) ഗസറ്റഡ് ഇതര ജീവനക്കാര്‍ക്ക് ശമ്പളമില്ല. ജില്ലാ പ്രൊജക്ട് ഓഫിസര്‍മാരെ ഡ്രോയിങ് ആന്‍ഡ് ഡിസ്‌പേഴ്‌സിങ് ഓഫിസര്‍മാരായി അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കാത്തതാണ് ഈ ദുരവസ്ഥക്കു കാരണം. അധികാരത്തിന്റെ അഭാവത്തില്‍ ട്രഷറികളില്‍നിന്നു ബില്‍ബുക്ക് വാങ്ങാന്‍ പ്രൊജക്ട് ഓഫിസര്‍മാര്‍ക്ക് കഴിയുന്നില്ല. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ഗസറ്റഡ് ഇതര ജീവനക്കാര്‍ക്ക് ട്രഷറികളിലൂടെ ശമ്പളം ലഭ്യമാക്കുന്നതിന് കഴിഞ്ഞമാസം 30നാണ് സര്‍ക്കാര്‍ ഉത്തരവായത്.  
സംസ്ഥാനത്തെ 14 ജില്ലകളിലുമായി 250ഓളം ജീവനക്കാരാണ് യഥാസമയം ശമ്പളം കിട്ടാതെ വലയുന്നത്. മിക്ക ജില്ലകളിലും മാര്‍ച്ചിലെ ശമ്പളം വിതരണം ചെയ്തിട്ടില്ല. ഉപജീവനത്തിനു ശമ്പളത്തെ മാത്രം ആശ്രയിക്കുന്ന ജീവനക്കാരെല്ലാം ഗതികേടിലാണ്. മുണ്ട് മുറുക്കിയുടുത്തായിരുന്നു ജീവനക്കാരില്‍ പലരുടെയും വിഷു, ഈസ്റ്റര്‍ ആഘോഷം. ആവശ്യമായ ഫണ്ടിന്റെ അഭാവം കാര്യാലയങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തേയും ബാധിക്കുകയാണ്. മിക്ക ജില്ലകളിലും ദ്രാരിദ്ര്യ ലഘൂകരണ വിഭാഗം അക്കൗണ്ട് ശുഷ്‌കമാണ്. വയനാട്ടില്‍   അക്കൗണ്ടില്‍ 571 രൂപ മാത്രമാണ് അവശേഷിക്കുന്നത്. ഓഫിസുകളില്‍ പെട്രോള്‍, ടെലിഫോണ്‍ ബില്ലുകള്‍ കുടിശ്ശികയാണ്.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിനായി രാജ്യത്തെ എല്ലാ ജില്ലകളിലും ഗ്രാമവികസന മന്ത്രാലയത്തിനു കീഴില്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമം അനുസരിച്ച് രൂപീകരിച്ചതാണ് ഗ്രാമ വികസന ഏജന്‍സികള്‍. കാര്യാലയങ്ങളില്‍ തുടക്കത്തില്‍ താല്‍ക്കാലിക ജീവനക്കാരെയാണ് നിയമിച്ചിരുന്നത്. പിന്നീട് നിയമനങ്ങള്‍ സംസ്ഥാന ഗ്രാമവികസന വകുപ്പിന്റെ കേഡര്‍ സ്ട്രങ്തായി അംഗീകരിച്ചു. 2007ലാണ്  ജില്ലാ ഗ്രാമ വികസന ഏജന്‍സികളെ ദാരിദ്ര്യ ലഘൂകരണ വിഭാഗം എന്ന് പുനര്‍നാമകരണം ചെയ്ത് ജില്ലാ പഞ്ചായത്തുകളുടെ കീഴിലാക്കിയത്. ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വിരമിച്ചവരുടെ പെന്‍ഷനും നല്‍കിയിരുന്നത് ജില്ലാ ഏജന്‍സികളുടെ അഡ്മിനിസ്‌ട്രേഷന്‍ ഫണ്ടില്‍നിന്നാണ്. ഭരണച്ചെലവുവിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതാണ് ശമ്പള വിതരണവും ഓഫിസുകളുടെ ദൈനംദിന പ്രവര്‍ത്തനവും താറുമാറാക്കിയത്.
പദ്ധതികളുടെ നടത്തിപ്പിനാവശ്യമായ തുകയുടെ 75 ശതമാനമാണ് ആരംഭ ദശയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. കേന്ദ്ര ഫണ്ട് വിട്ടുകിട്ടുന്ന മുറക്കാണ് 25 ശതമാനം വിഹിതം സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്നത്. കേന്ദ്ര വിഹിതം 2014-15ല്‍ 60ഉം 2016-17ല്‍ 50ഉം ശതമാനമായി കുറച്ചു. ഇതോടെ എല്ലാ ജില്ലകളിലും ദാരിദ്ര്യ ലഘൂകരണ വിഭാഗങ്ങളില്‍ ശമ്പളവിതരണം പ്രതിസന്ധിയിലായി.  അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷനര്‍, ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫിസുകളില്‍ നിന്ന് സ്ഥലം മാറ്റത്തിലൂടെ  നിയമിതരായവരാണ് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫിസുകളില്‍ നിലവില്‍ ജോലി ചെയ്യുന്നവരെല്ലാം. സ്ഥലംമാറ്റത്തിനു മുന്‍പ് ട്രഷറികളില്‍നിന്നു ശമ്പളം ലഭിച്ചിരുന്ന ഇവരുടെ എല്‍.ഐസി, പ്രൊവിഡന്റ് ഫണ്ട് അടവുകളും മുടങ്ങിയിരിക്കയാണ്. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതോടെ അനാമത്ത് അക്കൗണ്ടില്‍നിന്നുള്ള വായ്പ, ടെലിഗ്രാഫിക്ക് അക്കൗണ്ടിലെ പലിശയില്‍നിന്നുള്ള വായ്പ, ജില്ലാ പ്രൊജക്ട് ഓഫിസര്‍മാര്‍ രേഖാമൂലം നിരന്തരം അഭ്യര്‍ഥിക്കുന്നതനുസരിച്ച് ഗ്രാമവികസന വകുപ്പ് കമ്മീഷനര്‍ അനുവദിക്കുന്ന തുക എന്നിവയാണ് ശമ്പളവിതരണത്തിനു ഉപയോഗപ്പെടുത്തിയിരുന്നത്. നിലവില്‍ രണ്ട് അക്കൗണ്ടുകളും വായ്പയെടുക്കാന്‍ കഴിയാത്തവിധം ശോഷിച്ചു.
ഭരണച്ചെലവില്‍ മിച്ചംവന്ന തുകയാണ് കമ്മീഷനര്‍ ശമ്പളവിതരണത്തിനു അനുവദിച്ചിരുന്നത്. മിച്ചമുണ്ടായിരുന്ന പണം തീര്‍ന്നതോടെ ആ വഴിയും അടഞ്ഞു. സ്‌കീം ഫണ്ട് ശമ്പള വിതരണത്തിനായി വകമാറ്റി ചെലവഴിക്കാന്‍ ജില്ലാ പ്രൊജക്ട് ഓഫിസര്‍മാര്‍ക്ക് അനുവാദമില്ല. സ്‌കീം ഫണ്ട് വകമാറ്റി വിനിയോഗിച്ചതിനു കോഴിക്കോട് ജില്ലാ പ്രൊജക്ട് ഓഫിസറോട് ഗ്രാമവികസന വകുപ്പ് കമ്മീഷനര്‍ വിശദീകരണം തേടിയിരിക്കയാണ്. ഗസറ്റഡ് റാങ്കിലുള്ള നാലും നോണ്‍ ഗസറ്റഡ് റാങ്കിലുള്ള 16ഉം ഉദ്യോഗസ്ഥരാണ് വയനാട് ദാരിദ്ര്യ ലഘൂകരണ വിഭാഗം കാര്യാലയത്തിലുള്ളത്. ശമ്പളത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ് ഇവരില്‍ ഏറെയും.
ജില്ലയില്‍  ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍നിന്നു ഇതിനകം നാലു പേരാണ് വിരമിച്ചത്. മാസങ്ങളായി ഇവര്‍ പെന്‍ഷന്‍ നിഷേധം നേരിടുകയാണ്.
വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ അക്കൗണ്ടില്‍നിന്നു നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ദാരിദ്ര്യ ലഘൂകരണ വിഭാഗം സംസ്ഥാന കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ട്രഷറിയിലൂടെയാണ് ശമ്പളം ലഭിക്കുന്നത്. അതിനാല്‍ത്തന്നെ സംസ്ഥാന ഓഫിസുകളിലുള്ളവര്‍ പ്രശ്‌നപരിഹാരത്തിനു ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്ന പരിഭവം ജില്ലാ കാര്യാലയത്തിലെ ജീവനക്കാരില്‍ ശക്തമാണ്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago