മാസ്ക് ധരിക്കണമെന്ന് ഉത്തരവിടില്ലെന്ന് ശപഥം ചെയ്ത് ട്രംപ്
ജനങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. മാസ്ക് ധരിക്കണമോ, വേണ്ടയോ എന്നു നിശ്ചയിക്കുന്നത് ജനങ്ങളാണ്. ഒരിക്കലും അവരെ ഞാനിതിനു നിർബന്ധിക്കുകയില്ല ട്രംപ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ച മിലിട്ടിറി ആശുപത്രി സന്ദർശിച്ചപ്പോഴായിരുന്നു ട്രംപ് ആദ്യമായി മാസ്ക് ധരിച്ചത്.
മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് രാഷ്ട്രീയവൽക്കരിച്ചിരിക്കുന്ന മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെ ഗവർണർമാരും വ്യക്തികളുടെ സ്വാതന്ത്ര്യം പരിഗണിക്കാതെ മാസ്ക് ധരിക്കണമെന്ന് നിർബന്ധിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല ട്രംപ് വ്യക്തമാക്കി. സിഡിസി ഡയറക്ടർ ഡോ. റോബർട്ട് ആർ ഡെ ഫീൽഡും മാസ്ക് നിർബന്ധമായും ഉപയോഗിക്കണമെന്ന് നിർദേശിച്ചിരുന്നു.
ട്രംപിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ട്. മാസ്കു ധരിക്കാത്തവർക്കും അതുപോലെ കർശന നിർദേശങ്ങൾ പാലിക്കാത്തവർക്കും കൊറോണ വൈറസ് അന്യമല്ലെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."