വയല്‍ സംരക്ഷണത്തിനു ജനകീയ കൂട്ടായ്മ
വടകര: നഗരസഭയില്‍ അവശേഷിക്കുന്ന നാളോംവയല്‍ പാടശേഖരം സംരക്ഷിക്കാന്‍ നാട്ടുകാര്‍ രംഗത്ത്.
നെല്‍വയല്‍ സംരക്ഷിക്കാനുള്ള കര്‍മപദ്ധതിക്കു രൂപം നല്‍കാന്‍ ജനകീയ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മെയ് രണ്ടാം വാരം വയല്‍ ഉടമകളുടെയും കര്‍ഷകരുടെയും കൃഷിയില്‍ താല്‍പര്യമുള്ളവരുടെയും യോഗം ചേരും. ജലസേചന സൗകര്യം സുഗമമാക്കിയാല്‍ നെല്‍കൃഷി പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. 500 ഏക്കര്‍ നാളോംവയലില്‍ കളിമണ്‍ ഖനനം, നിലംനികത്തല്‍ എന്നിവ തടയണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.
നഗരസഭക്ക് പുറമെ സമീപത്തെ, വില്ല്യാപ്പള്ളി, ചോറോട് പഞ്ചായത്തുകളുമായി ആലോചിച്ച് പദ്ധതിക്ക് അന്തിമരൂപം നല്‍കും. പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹനന്‍ ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
എടയത്ത് ശ്രീധരന്‍ അധ്യക്ഷനായി. പി. ബാലന്‍, എ.വി ഗണേശന്‍, പി. സോമശേഖരന്‍, എം. ഭാസ്‌കരന്‍, കെ.ആര്‍ സജിത്ത്, വി.പി നാണു, കൗണ്‍സിലര്‍മാരായ വി. ഗോപാലന്‍, കെ. മിനി, ഷില്‍ന വരിക്കോടി, രമണി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."