ലയണ്‍സ് ക്ലബ്ബ് ചേര്‍ത്തലയില്‍ സുരക്ഷാ കാമറകള്‍ സ്ഥാപിക്കുമെന്ന്
ചേര്‍ത്തല: ലയണ്‍സ് ക്ലബ്ബ് നഗരത്തിലെ റോഡ് സുരക്ഷയ്ക്കായി കാമറകള്‍ സ്ഥാപിച്ചു നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്രാഫിക് പോലീസുമായി സഹകരിച്ച് പ്രധാന ജംങ്ഷനുകളില്‍ സര്‍വൈലന്‍സ് കാമറകളാണ് സ്ഥാപിക്കുന്നത്.
ഇതിനോടൊപ്പം വൈവിധ്യമാര്‍ന്ന സാമൂഹ്യസേവന പദ്ധതികളും നടപ്പാക്കുമെന്ന് പ്രസിഡന്റ് ജോസ് സിറിയക്, സെക്രട്ടറി മധുബെന്‍ എബ്രഹാം, ട്രഷറര്‍ യു.എസ്.ഉണ്ണികൃഷ്ണന്‍, സോണ്‍ ചെയര്‍മാന്‍ ടോമിച്ചന്‍ ഇണ്ടിക്കുഴി എന്നിവര്‍ പറഞ്ഞു.
സ്‌നേഹഭവനം പദ്ധതി പ്രകാരം രണ്ട് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കും. കാന്‍സര്‍ രോഗബാധിതരായ കുട്ടികള്‍ക്ക് ചികിത്സാസഹായമായി മാസം 2000 രൂപവീതം നല്‍കും. 100 സൗജന്യ തിമിര ശസ്ത്രക്രിയകള്‍, പ്രൊഫഷണല്‍ കോളജുകളില്‍ പ്രവേശനം നേടിയ പാവപ്പെട്ട കുട്ടികള്‍ക്ക് ഒരു വര്‍ഷത്തെ പഠന ചിലവ് പൂര്‍ണമായും നല്‍കും.
കിടപ്പുരോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കല്‍, വിശപ്പുരഹിത ചേര്‍ത്തല പദ്ധതിക്ക് സഹായം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍, നേത്രരോഗ പ്രമേഹ രോഗ നിര്‍ണ്ണയക്യാമ്പുകള്‍, ലഹരി വിരുദ്ധ ബോധവത്ക്കരണത്തിനായി മാജിക് റാലി, ജൈവകൃഷി പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍, വസ്ത്രങ്ങളുടെ പുനരുപയോഗത്തിനായി വീടുകളില്‍ നിന്ന് പഴയവസ്ത്രങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുന്ന 'വസ്ത്രാഞ്ജലി' തുടങ്ങിയ പദ്ധതികളും നടപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം ഇന്ന് ലയണ്‍സ് ക്ലബ്ബ്ഹാളില്‍ നടക്കും.
വൈകിട്ട് 7.30ന് ചേരുന്ന സമ്മേളനത്തില്‍ ഡിസ്ട്രിക്റ്റ് മുന്‍ ഗവര്‍ണര്‍ സാബു കരിക്കാശേരി മുഖ്യാതിഥിയാകും. പ്രസിഡന്റ് പ്രൊഫ. മാത്യു ജോര്‍ജ്ജ് അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."