പറന്നുയരാന്‍ തരൂര്‍ പടുത്തുയര്‍ത്തിയ പദ്ധതികള്‍
തിരവനന്തപുരം: തലസ്ഥാനത്തിന്റെ തലയെടുപ്പുയര്‍ത്തുന്ന പ്രധാന മുഖമുദ്രകളില്‍ ഒന്നാണ് അന്താരാഷ്ട്ര വിമാനത്താവളം. അത്‌കൊണ്ട് തന്നെ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട നിരവധി കര്‍മപദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ സദാജാഗരൂഗനായിരുന്നു മണ്ഡലത്തിലെ എം.പി ശശിതരൂര്‍. അയര്‍ട്ടാ എയര്‍പ്പോര്‍ട്ട് കോഡ് സ്ട്രക്ചര്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തേതുമായ വിമാനത്താവളമായി തിരുവനന്തപുരം വിമാനത്താവളത്തെ മാറ്റിയതും റണ്‍വേ ബലപ്പെടുത്തി റീ കാര്‍പറ്റിങ് ചെയ്തതും അമ്പത്തിയഞ്ച് കോടി മുടക്കില്‍ ഹരിതപാര്‍ക്ക് നിര്‍മിച്ച് മാലിന്യനിക്ഷേപത്തിന് പരിഹാരം കണ്ടെത്തിയതും തരൂര്‍ നടപ്പാക്കിയ പ്രധാനപ്പെട്ട പദ്ധതികളില്‍ ചിലതുമാത്രം. ഇവ കൂടാതെ 62 കോടി ചിലവില്‍ ടാക്‌സിട്രാക്കും, 50 ലക്ഷം മുടക്കിയ ആഭ്യന്തര കാര്‍ഗോയും, തരൂര്‍ പണികഴിപ്പിച്ചവയാണ്. റദ്ദാക്കിയ എയര്‍ ഇന്ത്യയുടെ ബംഗളൂരു ഫ്‌ളൈറ്റ് കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായി പുനരാരംഭിച്ചതും ഒപ്പം ഡല്‍ഹിവരെ സര്‍വിസ് നീട്ടിയതും അദ്ദേഹം നടത്തിവന്ന നിരന്തര പരിശ്രമങ്ങളുടെ ഫലമായി ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."