HOME
DETAILS

തലസ്ഥാന നഗരിക്ക് പുതിയ അനുഭവമായി കനകോത്സവം; കൗതുകമായി ആറുമാസം കൊണ്ട് കായ്ക്കുന്ന ആയുര്‍വരിക്ക പ്ലാവ്

  
backup
April 11 2019 | 03:04 AM

%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%85

തിരുവനന്തപുരം: അനന്തപുരി കണ്ടതില്‍വച്ച് ഏറ്റവും ബൃഹത്തായ മേളയായ കനകോത്സവം ആറുദിനം പിന്നിട്ടപ്പോള്‍ മേളയിലെത്തുന്നവര്‍ക്ക് കൗതുകമായി ആറു മാസം കൊണ്ടു കായ്ക്കുന്ന ആയൂര്‍വരിക്ക പ്ലാവ്. കരുനാഗപ്പള്ളിയിലുള്ള മണ്ണാശ്ശേരില്‍ അഗ്രികള്‍ച്ചറല്‍ ഫാം ആണ് കനകോത്സവത്തില്‍ ആറുമാസം മുതല്‍ ഫലം തന്നു തുടങ്ങുന്ന പ്ലാവ് ഇനങ്ങള്‍ എത്തിച്ചിരിക്കുന്നത്. തായ്‌ലന്റ് പിങ്ക് ഓള്‍ സീസണ്‍ എന്ന ഇനത്തിലുള്ള പ്ലാവും ഇവിടെ വില്‍പനയ്ക്കായി എത്തിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഫലം തരുന്ന പ്ലാവാണ് ഇത്. 350 രൂപയാണ് വില. പ്ലാവിനു പുറമേ മലേഷ്യന്‍ കുള്ളന്‍, ടി ആന്‍ഡ് ഡി എന്നീ ഇനങ്ങളില്‍പ്പെട്ട തെങ്ങിന്‍തൈകളും ഇവിടെ വില്‍പ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. മലേഷ്യന്‍ കുള്ളന്‍ മൂന്നും വര്‍ഷംകൊണ്ടും ടി ആന്‍ഡ് ഡി നാലു വര്‍ഷം കൊണ്ടും ഫലം തരുന്നതാണ്. 200 മുതല്‍ 250 രൂപ വരെയാണ് വില.
മികച്ച വിളവ് തരുന്ന ഒന്‍പത് ഇനം ടിഷ്യൂകള്‍ചര്‍ വാഴകളും പ്രദര്‍ശനവില്‍പനയ്ക്കുണ്ട്. ഏത്തന്‍, ക്വന്റല്‍ ഏത്തന്‍, റോബസ്റ്റ, ഗ്രാന്‍ഡ് നെയന്‍, പൂവന്‍, കറിക്കായ, കഴങ്ങി, കാവേരി, ചുണ്ടില്ലാക്കണ്ണന്‍ തുടങ്ങിയ വാഴത്തൈകളാണ് എത്തിച്ചിരിക്കുന്നത്. 30 രൂപയാണ് വില. ഇതിനു പുറമേ വിവിധയിനം പൂച്ചെടികളും ഓര്‍ക്കിഡ് ഇനങ്ങളും വില്‍പ്പനയ്ക്കുണ്ട്. പൂച്ചെടുകള്‍ക്കു 30 രൂപ മുതലാണ് വില. വിവിധ ഇനം മാവുകളുടെ തൈകളാണ് ഇവിടെയുള്ള മറ്റൊരു ആകര്‍ഷണം. മല്ലിക, കോട്ടൂക്കോണം, ദുരിയാന്‍ തുടങ്ങിയ മാവിനങ്ങളാണ് ഇവിടെയുള്ളത്. ഇതിനു പുറമേ ടെറസ് കൃഷിക്ക് യോഗ്യമായ കുറ്റിക്കുരുമുളകിന്റെ വിവിധ ബഡ് തൈകളും ഇവിടെയുണ്ട്. കാണികള്‍ക്കു ഹരം പകര്‍ന്നാണ് കനകോത്സവം ഏഴാം ദിനത്തിലേക്കു കടക്കുന്നത്. കുട്ടികളുടെ അവധി ആരംഭിച്ചതോടെ പൂരനഗരിയായി മാറിയിക്കുകയാണ് കനകക്കുന്ന് സൂര്യകാന്തി മൈതാനം. വേനല്‍ച്ചൂട് അകറ്റുന്നതിനായി പൂര്‍ണമായും ശീതീകരിച്ച സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദേശീയ പക്ഷിമൃഗ പ്രദര്‍ശനം, ചക്കമാമ്പഴവാഴ മഹോത്സവം, അലങ്കാര മല്‍സ്യ പ്രദര്‍ശനം, കുട്ടികള്‍ക്കുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങിയവയുമുണ്ട്. വിവി പാറ്റ് വോട്ടിങ് യന്ത്രത്തിലൂടെ ട്രയല്‍ വോട്ട് ചെയ്യാനുള്ള അവസരവും കനകോത്സവത്തിലുണ്ട്. ഇലക്ഷന്‍ കമ്മീഷന്റെ സ്റ്റാളിലാണ് ഇതിനുള്ള സൗകര്യമുള്ളത്. നൂറുകണക്കിനാളുകളാണ് കനകോത്സവത്തിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്റ്റാളിലെത്തി ട്രയല്‍ വോട്ട് രേഖപ്പെടുത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago