തൊഴിലാളി സംഘടനകള്‍ സമരത്തിലേയ്ക്ക്
ചേര്‍ത്തല : കയര്‍ തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ അവശ്യപ്പെട്ട്ചെറുകിട ഉല്പാദകരും കയര്‍ തൊഴിലാളികളും സമരത്തിലേക്ക്. പിരി തൊഴിലാളികള്‍ക്ക് ദിവസം 500 രൂപ കൂലി, നിയന്ത്രിത വിലയ്ക്ക് ചകിരി ലഭ്യമാക്കുക, ക്ഷേമ നിധി വിഹിതം അടച്ചിട്ടുള്ളവര്ക്കു രണ്ടു പെന്ഷന് അനുവദിക്കുക, 2000 രൂപ പ്രതി മാസം പെന്ഷന് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സംഘടനകള്‍ സമരത്തിനൊരുങ്ങുത് .
സമര പ്രഖ്യാപനത്തിന്റെ ഭാഗമായി ചേര്‍ത്തല കയര്‍ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് കയര്‍ തൊഴിലാളി ഫെഡറേഷന്റെയും കയര്‍ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 23ന് രാവിലെ പത്തിന് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതിന് തീരുമാനിച്ചു. സമരപ്രഖ്യാപന കണ്വെന്ഷന്കയര് ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസ്സോസിേേയഷന് സംസ്ഥാന പ്രസിഡന്റ് കെ. ആര്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
എം.ജി തിലകന് അധ്യക്ഷത വഹിച്ച മധു വാവക്കാട്, അനില്‍ ആര്യാട്, ടി. എസ് ബാഹുലേയന്, കാര്ത്തികേയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."