കോട്ടൂര്‍ കാപ്പുകാട് നിന്ന് ആനക്കുട്ടികള്‍ പരിശീലനത്തിനായി മുത്തങ്ങയിലേക്ക്
കാട്ടാക്കട: കോട്ടൂര്‍ കാപ്പുകാട് നിന്നും ആനകുട്ടികള്‍ പരിശീലനത്തിനായി മുത്തങ്ങയിലേക്ക.് അഞ്ചു വര്‍ഷത്തെ പരിശീലന ശേഷം ഇവര്‍ കുങ്കി ആനകളായി തിരികെയെത്തും. കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലെ അഗസ്ത്യന് ,ഉണ്ണികൃഷ്ണന് ,സുന്ദരി എന്നീ ആനകുട്ടികളാണ് വയനാട് മുത്തങ്ങയിലേക്ക് പരിശീലനത്തിനായി കൊണ്ടു പോകുന്നത്.ഇവരില്‍ അഗസ്ത്യനും ഉണ്ണികൃഷ്ണനും ചൊവാഴ്ച വൈകുന്നേരത്തോടെ വനം വകുപ്പിന്റെ എലിഫന്റ് സ്ക്വഡ് റാപ്പിഡ് റെസ്പോണ്‍സ് ടീം രണ്ടു പ്രത്യേക വാഹനത്തില്‍ വയനാട്ടിലേക്ക് കൊണ്ട് പോയി. സുന്ദരിയെ വ്യാഴാഴ്ച പുലര്‍ച്ചയോടെ കൊണ്ട് പോകും .ഇതിനായി ഒരു ആനയെ കോടനാട് ഇറക്കിയ ശേഷം വാഹനം ബുധനാഴ്ച കാപ്പുകാടേയ്ക്ക് തിരിച്ചിട്ടുണ്ട്. നാട്ടിലിറങ്ങി അക്രമം കാട്ടുന്ന കാട്ടാനകളെയും കൂടാതെ കാട്ടില്‍ നിന്നും ആനകളെ പിടികൂടാനും പിടികൂടുന്ന ആനകളെ മെരുക്കി സങ്കേതത്തില്‍ എത്തിക്കാനും തുടര്‍ന്ന് ഇവരെ മെരുക്കി നാട്ടാനയുടെ ഗണത്തിലേക്ക് മാറ്റുന്നതിനും ഒക്കെയാണ് കുങ്കി ആനയുടെയും പാപ്പാന്മാരുടെയും സഹായം ആവശ്യമായി വരുന്നത്.
വര്‍ഷത്തില്‍ മൂന്നു മാസം വീതം അഞ്ചു വര്‍ഷമാണ് കുങ്കി ആനയാകാനുള്ള പരിശീലനം നല്‍കുന്നത് .ആനകള്‍ക്കൊപ്പം പാപ്പാന്മാര്ക്കും പരിശീലനം നല്‍കും ഇതിനായി കാപ്പുകാടുള്ള മൂന്നു പാപ്പാന്മാരും ആനകളെയോടൊപ്പം യാത്ര തിരിച്ചിട്ടുണ്ട്. ആണ് ആനകളെയാണ് കുങ്കി ആനയായി കാണുന്നത് എങ്കിലും പിടിയാനകള്‍ക്കു കുങ്കി ആനകള്‍ക്ക് നല്കുന്ന പരിശീലനം നല്കി ആനകളെ തുരത്താനും മെരുക്കാനുമായി ആണ് ആനകള്‍ക്കൊപ്പം അയക്കാറുണ്ട്.ഇത്തരത്തില്‍ പേര് കേട്ട കുങ്കി ആനയാണ് കോടനാട് സങ്കേതത്തിലെ സുനിത എന്ന പിടിയാന. ഇനി സുന്ദരിയും ഒപ്പം കോടനാടുള്ള ഒരു പിടിയനായും അഗസ്ത്യനും ഉണ്ണികൃഷ്ണനും ഒപ്പം എലിഫന്റ് സ്ക്വഡ് റാപിഡ് റെസ്പോണ്‍സ് ടീം നല്കുന്ന പരിശീലനം പൂര്‍ത്തിയാക്കി കുങ്കി ആനകളാകും . മുന്‍പ് കാപ്പുകാട് കുങ്കി ആനകളെ പരിശീലിപ്പിക്കാന്‍ സംവിധാനം ഒരുക്കിയെങ്കിലും കാട്ടാനയെ നേരിട്ട് തുരത്തുന്നതിനും ഇവയെ തിരിച്ചറിയുന്നതിനുമായുള്ള പരിശീലനം നല്‍കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല .
മുത്തങ്ങയില്‍ എത്തുന്ന ആനകള്‍ക്ക് കാട്ടില്‍ കയറി കാട്ടാനകളെ തിരിച്ചറിയാനും ജനവാസകേന്ദ്രത്തില്‍ ഉള്‍പ്പടെ ശല്യം ഉണ്ടാക്കാന്‍ ഇറങ്ങുന്നവര്‍ ബഹളം വച്ചും പടക്കം എറിഞ്ഞും ഉള്‍പ്പടെ തുരത്തുന്നതിനു പരിശീലനം നല്‍കും. ഇപ്പോള്‍ ആനകള്‍ പ്രായം കുറവ് ആണെങ്കിലും പരിശീലനം പൂര്‍ത്തി ആകുമ്പോഴേക്കും ഇവര്‍ ഒത്ത ആനകളാകും എന്നാണ് കണക്കു കൂട്ടല്‍ . ഇത്തരത്തില്‍ പരിശീലനം ലഭിച്ച കുങ്കി ആനകള്‍ പരിസരത്തുണ്ട് എന്ന് മനസിലാക്കിയാല്‍ തന്നെ കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങി വരില്ല .
കാട്ടാനകള്‍ കൂട്ടത്തോടെ വന്നാല്‍ പോലും ആനപ്പുറത്തിരിക്കുന്ന പാപ്പാന് പൂര്‍ണ സംരക്ഷണം ഒരുക്കി മല്പിടിത്തം വരെ നടത്തി കാട്ടാനകളെ തുരത്താന്‍ കുങ്കി ആനകള്‍ക്ക് കഴിവുണ്ടാകും .ഇവരുടെ പരിശീലനം കൂടെ കഴിയുന്നതോടെ കാപ്പുകാടേക്ക് കൂടുതല്‍ ആനകളെ മെരുക്കാനായി കൊണ്ട് വരാനുള്ള സാധ്യതയും ഏറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."