HOME
DETAILS

വിളിച്ചുവരുത്തിയ ദുരന്തം

  
backup
July 19 2020 | 01:07 AM

covid-india-871123-2020

 

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലുമെല്ലാം ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്‍കിയിട്ടും ചെവിക്കൊള്ളാത്തതിന്റെ തിക്തഫലം നാം ഇപ്പോള്‍ അനുഭവിക്കുകയാണ്. തിരുവനന്തപുരത്തെ പൂന്തുറയിലും പുല്ലുവിളയിലും കൊവിഡ് സമൂഹവ്യാപനം നടന്നു കഴിഞ്ഞതായി മുഖ്യമന്ത്രി കഴിഞ്ഞദിവസം സമ്മതിച്ചു കഴിഞ്ഞു.
ധാരാവി പോലുള്ള ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശങ്ങളുള്ള മഹാരാഷ്ട്രപോലുള്ള സംസ്ഥാനങ്ങളിലൊന്നും സംഭവിച്ചിട്ടില്ലാത്ത വിധം ഇന്ത്യയില്‍ ആദ്യമായാണ് സമൂഹവ്യാപനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത്. തീര്‍ച്ചയായും മലയാളികള്‍ നാണിച്ചു തലതാഴ്‌ത്തേണ്ട സന്ദര്‍ഭമാണിത്. ആരോഗ്യപരിപാലനത്തില്‍ ലോകത്തിനു മാതൃകയാണെന്ന് അഹങ്കരിച്ച കേരളത്തിലാണ്, ലോകത്തെ നടുക്കിയ മഹാവിപത്തിനു മുന്നില്‍ ഈ പരാജയമുണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് സമൂഹവ്യാപനത്തെക്കുറിച്ചു മുഖ്യമന്ത്രി പറഞ്ഞ ദിവസത്തെ കൊവിഡ് സമൂഹവ്യാപനത്തിന്റെ മൊത്തം കണക്കും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. 532 പേര്‍ക്കാണ് ആ ദിവസം മാത്രം സമൂഹവ്യാപനത്തിലൂടെ കൊവിഡ് ബാധയുണ്ടായത്. അതില്‍ത്തന്നെ ഉറവിടമറിയാത്ത വ്യാപനം 42.


അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ ഏറെയുള്ള അമേരിക്കയെയും റഷ്യയെയും പോലുള്ള രാജ്യങ്ങളില്‍പോലും കൊവിഡ് വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇതൊന്നുമില്ലാത്ത, ജനസാന്ദ്രത ഏറെയുള്ള കേരളത്തില്‍ ഇങ്ങനെ സംഭവിച്ചതില്‍ അത്ഭുതമെന്തെന്നു വാദിക്കുന്നവരും കേരളം കൊവിഡ് വൈറസ്സിനെ പൂര്‍ണമായും തടഞ്ഞുനിര്‍ത്തിയിടത്തു നിന്നു കടുത്ത വ്യാപനത്തിലേയ്ക്കു കടന്നത് ഇതരസംസ്ഥാനങ്ങളില്‍നിന്നും അന്യരാജ്യങ്ങളില്‍നിന്നും ലക്ഷക്കണക്കിനാളുകള്‍ ഇവിടേയ്ക്കു പ്രവഹിച്ചതുകൊണ്ടല്ലേ എന്നു ചോദിക്കുന്നവരും ഉണ്ടായേക്കാം.


അതൊരു ഒഴികഴിവേയല്ല. ഇന്ത്യയിലെ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ച കേരളം വളരെ കുറഞ്ഞ കാലയളവുകൊണ്ട് കൊവിഡിനെ വരിഞ്ഞുകെട്ടിയെന്നതു ശരിതന്നെ. ദിവസങ്ങളോളം ഇവിടെ പുതിയ കൊവിഡ് രോഗികള്‍ ഇല്ലാത്ത അവസ്ഥ നിലനിന്നിരുന്നു. ഇതരസംസ്ഥാനങ്ങളില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്കു വരാന്‍ തുടങ്ങിയതോടെയാണ് രോഗം അതിഭീകരമായി പടരാന്‍ തുടങ്ങിയത്.
അതിനര്‍ഥം സ്വന്തം നാട്ടിലേയ്ക്കു വന്ന പ്രവാസികളാണ് കുറ്റക്കാര്‍ എന്നല്ല. മറ്റിടങ്ങളില്‍ രോഗം ബാധിക്കാതെ ജീവിക്കാനാവശ്യമായ സാഹചര്യങ്ങള്‍ ഇല്ലാത്തതിന്റെയും രോഗം ബാധിച്ചാല്‍ വേണ്ടത്ര പരിചരണം കിട്ടില്ലെന്ന ഭീതിയുടെയും പശ്ചാത്തലത്തിലാണ് പ്രവാസികള്‍ പിറന്നനാട്ടിലേയ്ക്ക് എത്രയും പെട്ടെന്ന് എത്താന്‍ വെമ്പല്‍കൊള്ളുന്നത്. കേരളത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചതിന്റെ എത്രയോ മടങ്ങ് ഇതരരാജ്യങ്ങളിലും സംസ്ഥാനങ്ങളിലും മരിച്ചു വീഴുന്നത് അവര്‍ കണ്ടതും കേട്ടതുമാണ്. സ്വാഭാവികമായും ജീവഭയംമൂലം ആരും നാട്ടിലെത്താന്‍ ശ്രമിക്കും.


അങ്ങനെ എത്തുന്നവര്‍ ഇവിടത്തെ സമൂഹവുമായി ഉടനടി സമ്പര്‍ക്കത്തിലാവാനുള്ള സാധ്യത തടയുക എന്നതായിരുന്നു ഭരണകൂടം പ്രഥമമായും പ്രധാനമായും ചെയ്യേണ്ടിയിരുന്നത്. വളരെ എളുപ്പത്തില്‍ സാധ്യമാകുന്ന കാര്യമായിരുന്നു അത്. വിമാനത്തിലും ട്രെയിനിലും മറ്റു വാഹനങ്ങളിലുമെത്തുന്ന എല്ലാവരെയും നിര്‍ബന്ധമായും സ്ഥാപന ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുക. ഇതിനിടയില്‍ ആവശ്യമായ കൊവിഡ് പരിശോധന നടത്തുക. അവര്‍ പൂര്‍ണമായും രോഗരഹിതരാണെന്ന് ഉറപ്പാക്കിയശേഷം മാത്രം വീട്ടിലേയ്ക്ക് അയയ്ക്കുക. ക്വാറന്റൈനില്‍ കഴിയുന്നവരില്‍ രോഗികളുണ്ടെന്നു കണ്ടെത്തിയാല്‍ ആശുപത്രിയിലേയ്ക്കു മാറ്റി മതിയായ ചികിത്സ നല്‍കുക.
അതിന് ആകെ ആവശ്യമുണ്ടായിരുന്നത് പതിനാലോ ഇരുപത്തെട്ടോ ദിവസത്തെ അവരുടെ ഭക്ഷണത്തിന്റെയും സ്ഥാപനത്തിന്റെയും ചെലവുമാത്രമായിരുന്നു. അതിനു പകരം സര്‍ക്കാര്‍ ചെയ്തത് ഹോം ക്വാറന്റൈന്‍ എന്നും റൂം ക്വാറന്റൈന്‍ എന്നും ഓമനപ്പേരു നല്‍കി പുറത്തുനിന്നു വന്നവരെയെല്ലാം വീടുകളിലേയ്ക്ക് തള്ളി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. വീട്ടില്‍ പോയവരില്‍ മിക്കവരും തങ്ങള്‍ക്ക് രോഗലക്ഷണമൊന്നുമില്ലെന്നതിനാല്‍ സമൂഹമധ്യത്തിലേയ്ക്ക് ഇറങ്ങി. സ്വാഭാവികമായും വ്യാപനക്കണക്ക് പൂജ്യത്തില്‍നിന്നു കുതിച്ചുയര്‍ന്നു.


പ്രതിപക്ഷത്തിന്റെ അനാവശ്യവും അപകടകരവുമായ നിലപാടുകളാണ് കുറ്റപ്പെടുത്തേണ്ട മറ്റൊരു കാര്യം. ഇതരരാജ്യങ്ങളില്‍നിന്നു നാട്ടിലേയ്ക്കു വരാനാഗ്രഹിക്കുന്നവരെയെല്ലാം ആവശ്യമായ പരിശോധനയ്ക്ക് വിധേയരാക്കി രോഗമില്ലെന്ന് ഉറപ്പുവരുത്തിയവരെ മാത്രം കൊണ്ടുവരികയെന്നതായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ദീര്‍ഘനേരത്തെ വിമാനയാത്രക്കിടെയുണ്ടാകുന്ന രോഗവ്യാപനം കുറയ്ക്കാന്‍ അതു സഹായകമാകുമായിരുന്നു. അത് സര്‍ക്കാര്‍ ആദ്യം ചെയ്തില്ല. അവസാനഘട്ടത്തില്‍ അതു നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷം നിശിതമായി എതിര്‍ത്തു. തങ്ങളുടെ പ്രവൃത്തി സമൂഹവ്യാപനത്തിനു വഴിയൊരുക്കുന്നതാണെന്നു രാഷ്ട്രീയലാഭത്തില്‍ കണ്ണുവച്ചവര്‍ തിരിച്ചറിഞ്ഞില്ല.
സാമൂഹികഅകലം പാലിക്കല്‍ കൊണ്ടു മാത്രം കൊറോണ വൈറസ്സിനെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്ന ശാസ്ത്രീയ സത്യം ഉള്‍ക്കൊള്ളാന്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞില്ലെന്ന കുറ്റപ്പെടുത്തല്‍ കൂടി പറയാതിരിക്കാനാവില്ല. കൊവിഡും സ്വര്‍ണക്കടത്തും രാഷ്ട്രീയായുധമായപ്പോള്‍ തെരുവുകള്‍ പോരാട്ടക്കളങ്ങളായി. മാസ്‌കും അകലവുമെല്ലാം അവഗണിക്കപ്പെട്ടു. കൊറോണ വൈറസ്സിനു രാഷ്ട്രീയമറിയില്ലല്ലോ.
വിവാഹ, മരണാനന്തരച്ചടങ്ങുകളില്‍ കര്‍ക്കശമായും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നാണ് തുടക്കം മുതല്‍ ഇന്നുവരെയുള്ള വ്യവസ്ഥ. പൊതുജനം അത് ആദ്യകാലത്ത് പരമാവധി പാലിക്കുകയും ചെയ്തിരുന്നു. അതു ലംഘിക്കാന്‍ വഴിയൊരുക്കിയതും രാഷ്ട്രീയക്കാരാണ്. കേരളത്തിലെ ഒരു പ്രമുഖനേതാവു മരിച്ചപ്പോള്‍ രണ്ടിടങ്ങളില്‍ പൊതുദര്‍ശനത്തിനു വച്ചു. രണ്ടിടത്തും എത്തിയത് ആയിരങ്ങളായിരുന്നു. മറ്റൊരു പാര്‍ട്ടിയുടെ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രാദേശിക നേതാവു മരിച്ചപ്പോഴും കണ്ടു നേരത്തേ സംഭവിച്ചതിന്റെ തനിയാവര്‍ത്തനം.


സ്വാഭാവികമായും പൊതുജനം എന്തു മനസ്സിലാക്കും. അവരും വിവാഹച്ചടങ്ങുകളിലും മരണാനന്തരച്ചടങ്ങുകളിലും തടിച്ചുകൂടാന്‍ തുടങ്ങി. ലോക്ക്ഡൗണിന് ഘട്ടംഘട്ടമായി ഇളവ് അനുവദിക്കാന്‍ തുടങ്ങിയതോടെ അതുവരെ വീട്ടില്‍ കഴിഞ്ഞവരെല്ലാം അങ്ങാടിയിലേയ്ക്ക് ഇറങ്ങി, ഒരു തരത്തിലുള്ള സാമൂഹികഅകലവും പാലിക്കാതെ.
മുന്നില്‍ വന്നു പെടുന്ന ഇരകളെ പിടികൂടാതിരിക്കാന്‍ കൊറോണ അത്രയേറെ ഹൃദയവിശാലതയുള്ള ജീവിയല്ലല്ലോ.
രോഗം ഇരന്നുവാങ്ങുന്നവരെ വെറുതെ വിടാന്‍ ആ വൈറസ്സിനും തോന്നില്ലല്ലോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago