HOME
DETAILS

പതക്കം നഷ്ടപ്പെട്ട സംഭവം: കര്‍മ്മസമിതി വീണ്ടും ഹൈക്കോടതിയിലേയ്ക്ക്

  
backup
July 12 2018 | 20:07 PM

%e0%b4%aa%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5-5

 

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പതക്കം നഷ്ടപ്പെട്ട സംഭവത്തില്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ കര്‍മ്മസമിതി അടിയന്തിര യോഗം തീരുമാനിച്ചു.
തിരുവാഭരണ മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്ത പ്രതി വിശ്വനാഥന്‍ യഥാര്‍ഥ കുറ്റവാളിയാണെയെന്ന് സംശയമുണ്ടെന്ന് ഭക്തജനക്കൂട്ടായ്മയായ കര്‍മ്മസമിതി ഭാരവാഹികള്‍ പറഞ്ഞു.
നഷ്ടപ്പെട്ട പതക്കം പ്രതിയെന്ന് പറയപ്പെടുന്നയാള്‍ക്ക് ലഭിച്ചുവെന്നും അത് നടപ്പന്തലില്‍ കട നടത്തുന്ന സ്വര്‍ണ്ണപ്പണിക്കാരന് നല്‍കിയെന്നും പറയുന്നു. എന്നാല്‍ ടെമ്പിള്‍ സ്‌ക്വാഡ് ഇയാളില്‍ നിന്നും 4ഗ്രാം സ്വര്‍ണ്ണം വാങ്ങിവെച്ച് കേസില്‍ നിന്നും ഒഴിവാക്കിയതില്‍ കര്‍മ്മസമിതിയ്ക്ക് സംശയമുണ്ട്.
പ്രതിയെന്ന് പറയുന്ന വിശ്വനാഥനെ നുണപരിശോധനയ്ക്ക് വിധേയമാക്കുക, ക്ഷേത്രത്തിലെ ഏതാനും ജീവനക്കാര്‍ മാത്രം കൈകാര്യം ചെയ്യുന്ന തിരുവാഭരണം എങ്ങനെ കുപ്പത്തൊട്ടിയില്‍ വന്നു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കും. യോഗത്തില്‍ കര്‍മ്മ സമിതി ചെയര്‍മാന്‍ ശങ്കരന്‍നായര്‍ അധ്യക്ഷത വഹിച്ചു.
അനില്‍ പഞ്ചജന്യം, എം സോമന്‍പിള്ള, വി ദില്‍ജിത്ത്, കരുമാടി സുരേന്ദ്രന്‍, എസ് കെ മൂര്‍ത്തി, ഡി സുഭാഷ്, മനോജ് എന്നിവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago