കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ ക്ലസ്റ്റര്‍ കെയര്‍
തിരുവനന്തപുരം: കൊവിഡ് രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കി വരുന്നതായി ആരോഗ്യവകുപ്പ്. സമൂഹ വ്യാപനത്തിന് തൊട്ട് മുന്പുള്ളതാണ് ക്ലസ്റ്ററുകള്‍. 70 ആക്ടീവ് ക്ലസ്റ്ററും 17 കണ്ടെയ്മെന്റ് ക്ലസ്റ്ററും ഉള്‍പ്പെടെ സംസ്ഥാനത്ത് നിലവില്‍ 87 ക്ലസ്റ്ററുകളാണുള്ളത്. അതില്‍ രണ്ടെണ്ണം സമൂഹവ്യാപനത്തിലാണ്.ഈ പ്രദേശത്തുള്ളവര്‍ എല്ലാവരും എപ്പോഴും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകണം. മാസ്കില്ലാതെ സംസാരിക്കാനോ, ചുമയ്ക്കാനോ, തുമ്മാനോ പാടില്ല. കൊവിഡ് നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ എത്രയും വേഗം ക്ലസ്റ്ററുകളില്‍ നിന്നും മുക്തമാകാമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ക്ലസ്റ്റര്‍ നിയന്ത്രണ
രൂപരേഖ
ക്ലസ്റ്ററില്‍ ഏറ്റവും പ്രധാനമാണ് കോണ്ടാക്ട് ട്രെയിസിങ്, ടെസ്റ്റിങ്, ഐസൊലേഷന്‍ എന്നിവയടങ്ങിയ ക്ലസ്റ്റര്‍ രൂപരേഖ. ഇതിന്റെ ഭാഗമായി ആര്.ആര്.ടി ടീമിനെ ഫീല്‍ഡിലിറക്കി സമ്പര്‍ക്കം കണ്ടെത്തുന്നതിന് കോണ്ടാക്ട് ട്രെയിസിങ് നടത്തുന്നു.
ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുള്ളവരെ കണ്ടെത്തി ആ പ്രദേശത്ത് പരമാവധി പരിശോധനകള്‍ നടത്തുന്നു. ഇതില്‍ പോസിറ്റീവായവരെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നു. നെഗറ്റീവായവരെ ക്വാറന്റൈനിലാക്കുന്നു. തീരദേശ മേഖലകളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിനാല്‍ ഈ മേഖലയ്ക്ക് പ്രത്യേക ക്ലസ്റ്റര്‍ നിയന്ത്രണ രൂപരേഖ തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."