നയതന്ത്ര ബാഗ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിക്കൊണ്ടുവന്ന സംഭവത്തില്‍ കേരളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് അറ്റാഷെയെ കുരുക്കിലാക്കുന്ന രേഖ പുറത്ത്.
നയതന്ത്ര ബാഗ് അയയ്ക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ ആണെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നിരിക്കുന്നത്.
തന്റെ അസാന്നിധ്യത്തില്‍ ഫൈസല്‍ ഫരീദ് കാര്‍ഗോ അയയ്ക്കുമെന്ന് ഇദ്ദേഹം വിമാനക്കമ്പനിക്ക് അയച്ച കത്തില്‍ പറയുന്നു.
ദുബൈയിലെ സ്കൈ കാര്‍ഗോ കമ്പനിക്കാണ് അറ്റാഷെ കത്തു നല്‍കിയത്. അറ്റാഷെയുടെ പേരിലുള്ള കത്ത് കസ്റ്റംസ് കണ്ടെടുത്തു.
യു.എ.ഇയില്‍നിന്ന് കാര്‍ഗോ അയയ്ക്കുന്നതിന് മുന്‍പാണ് ഫൈസലിനെ ചുമതലപ്പെടുത്തിയത്.
എന്നാല്‍ കത്ത് ഫൈസല്‍ തന്നെ വ്യാജമായി നിര്‍മിച്ചതാണോയെന്ന് കസ്റ്റംസും സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എയും പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."