ചേര്‍ത്തലയിലെ ഇ-ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തനരഹിതം
ചേര്‍ത്തല: നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഇ-ടോയ്‌ലറ്റുകള്‍ സാമൂഹ്യവിരുദ്ധര്‍ ഒളിത്താവളമാക്കുന്നതായി പരാതി. നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ 30 ലക്ഷത്തോളം രൂപ ചിലവഴിച്ച് സ്ഥാപിച്ച ഇ-ടോയ് ലറ്റുകളാണ് സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയിട്ടുള്ളത്.
ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള പ്രവര്‍ത്തനരഹിതമായിക്കിടക്കുന്ന ഇ-ടോയ്‌ലറ്റില്‍ കഴിഞ്ഞ ദിവസം അസമയത്ത് സംശയകരമായ സാഹചര്യത്തില്‍ ചിലരെ സമീപത്തെ കച്ചവട സ്ഥാപനത്തിലെത്തിയവര്‍ കാണുകയും ചോദ്യംചെയ്തപ്പോള്‍ കടന്നുകളയുകയായിരുന്നു.
ഇവിടെ കൂടാതെ നഗരത്തില്‍ തെക്കെ അങ്ങാടി കവലയിലും, സ്വകാര്യ ബസ് സ്റ്റാന്‍ന്റിലുമാണ് ഇ-ടോയ് ലറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കെല്‍ട്രോണിനായിരുന്നു നിര്‍മ്മാണ ചുമതല.
അറ്റകുറ്റപ്പണികളും നടത്തിപ്പു ചുമതലയും ഇവര്‍ക്കാണെങ്കിലും പൊതുജനങ്ങള്‍ക്ക് ഇതുവരെ ഉപയോഗ പ്രദമായിട്ടില്ല. രണ്ടു രൂപ നിക്ഷേപിച്ചാലാണ് ഇതിന്റെ വാതില്‍ തുറക്കുന്നത്. അകത്ത് പ്രവേശിച്ചാലുടന്‍ ഇതിന് മുന്നിലെ ചുവപ്പ് ലൈറ്റ് തെളിയും.
ഒപ്പം ശുചിമുറിക്കുള്ളില്‍ വെളിച്ചവും ഫാനും പ്രവര്‍ത്തിക്കും. സംഗീതാസ്വാദനത്തിന് എഫ്.എം റേഡിയോയും ഉണ്ട്. പുറത്തേക്കിറങ്ങുമ്പോള്‍ ഓട്ടോമാറ്റിക്ക് ഫ്‌ളഷ് സംവിധാനവുമാണ്. പരമാവധി ശുചിയായി സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ തുടക്കത്തിലെ പറഞ്ഞിരുന്നു. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച അന്നുമുതല്‍ ഡോര്‍ തുറക്കാതെ വരുകയും ഫ്‌ളഷ് പ്രവര്‍ത്തനരഹിതമാകുകയും ചെയ്തതോടെ ആരും ഇത് ഉപയോഗിക്കാതായി.
ഇ-ടൊയ്‌ലറ്റ് സ്ഥാപിച്ചയിനത്തിലുണ്ടായ നഷ്ടത്തിന് പുറമേ വൈദ്യുതി ചാര്‍ജും മറ്റുമായി പ്രതിമാസം നല്ലൊരു തുക ചിവഴിക്കേണ്ടിവന്നപ്പോള്‍ ധാരണ പ്രകാരം കെല്‍ട്രോണിന് നല്‍കേണ്ടിയിരുന്ന തുക നഗരസഭ നല്‍കിയില്ല.
ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഇ-ടോയ്‌ലറ്റുകള്‍ അഴിച്ചുകൊണ്ടു പോകാനാണ് നഗരസഭാ അധികൃതര്‍ ഇപ്പോള്‍ കെല്‍ട്രോണിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."