HOME
DETAILS
MAL
ഗതാഗതക്കുരുക്കിന് പരിഹാരം അഗസ്ത്യന് മുഴിയില്‍ ട്രാഫിക് പരിഷ്കരണം
backup
April 26 2017 | 00:04 AM
മുക്കം: രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന നഗരസഭയിലെ അഗസ്ത്യന് മുഴി അങ്ങാടിയില്‍ താല്‍ക്കാലികമായി ട്രാഫിക്ക് പരിഷ്ക്കരണം നടപ്പാക്കാന്‍ നഗരസഭ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ് ഗ്രാമീണ്‍ ബാങ്കിന് സമീപത്തേക്കും മുക്കം ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ് സിവില്‍ സ്റ്റേഷന് മുന്നിലേക്കും താല്‍ക്കാലികമായി മാറ്റി. കോഴിക്കോട് ഭാഗത്തേക്കുള്ള നിലവിലെ ബസ് സ്റ്റോപ്പ് തുടരും. നഗരസഭ ചെയര്മാന് വി. കുഞ്ഞന്‍ മാസ്റ്ററുടേയും മുക്കം എസ്.ഐ യുടേയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ബസുകള്‍ അങ്ങാടിയില്‍ നിര്‍ത്തുന്നതിനാല്‍ ഏറെ നേരം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത് നിത്യ സംഭവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."