HOME
DETAILS
MAL
ഗുജറാത്തിലും മണിപ്പൂരിലും നേരിയ ഭൂചലനം
backup
July 17 2016 | 05:07 AM
ന്യൂഡല്‍ഹി:തെക്കന്‍ ഗുജറാത്തിലും മണിപ്പൂരിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. മണിപ്പൂരിലെ ചണ്ഡലിലാണ് ആദ്യം ഭൂചലനമുണ്ടായത്. 8 മണിയൊടെയാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. റിക്ടര്‍സ്കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ചലനം പത്തുകിലോമീറ്ററോളം അനുഭവപ്പെട്ടു.
തെക്കന്‍ ഗുജറാത്തില്‍ രാവിലെ 9.30ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. സൂറത്തിന് 14 കിലോമീറ്റര്‍ അകലെയാണ് 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."